മോന്‍സണ്‍ ബന്ധം: ഡി.ജി.പിയില്‍ നിന്ന് മൊഴിയെടുത്തു

തിരുവനന്തപുരം: തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ മൊഴിയെടുത്തു. ഒരു തട്ടിപ്പ് കേസില്‍ ആദ്യമായാണ് പൊലീസ് മേധാവിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. അനില്‍കാന്ത് ഡി.ജി.പി.യായിതിന് ശേഷം മോന്‍സന്‍ മാവുങ്കല്‍ പൊലീസ് ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു. മോന്‍സന്‍ മാവുങ്കലിനെതിരെ തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇത്. മോന്‍സന്‍ സംശയാസ്പദമായ വ്യക്തിയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഈ സമയത്തുണ്ടായിരുന്നു. അനില്‍കാന്തും മോന്‍സനുമായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് […]

തിരുവനന്തപുരം: തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ മൊഴിയെടുത്തു. ഒരു തട്ടിപ്പ് കേസില്‍ ആദ്യമായാണ് പൊലീസ് മേധാവിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. അനില്‍കാന്ത് ഡി.ജി.പി.യായിതിന് ശേഷം മോന്‍സന്‍ മാവുങ്കല്‍ പൊലീസ് ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു.
മോന്‍സന്‍ മാവുങ്കലിനെതിരെ തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇത്. മോന്‍സന്‍ സംശയാസ്പദമായ വ്യക്തിയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഈ സമയത്തുണ്ടായിരുന്നു.
അനില്‍കാന്തും മോന്‍സനുമായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് അനില്‍കാന്തില്‍ നിന്നും വിശദീകരണം തേടിയത്.
പൊലീസ് മേധാവിയായ ശേഷം നിരവധിപ്പേര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും പ്രവാസി സംഘടനകളുടെ പ്രതിനിധിയെന്ന നിലയില്‍ മോന്‍സന്‍ വന്നു കണ്ടുവെന്നുമാണ് അനില്‍കാന്ത് ക്രൈംബ്രാഞ്ചിന് നല്‍കിയ വിശദീകരണം എന്നറിയുന്നു.
അതിനിടെ. ഐ.ജി. ലക്ഷ്മണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോന്‍സണ്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
പേരൂര്‍ക്കട പൊലീസ് ക്ലബിലും മോന്‍സന് ആതിഥേയത്യം നല്‍കിയിരുന്നു.
രണ്ടുപ്രാവശ്യം ഐ.ജി. ലക്ഷമണയുടെ അതിഥിയായി വി.ഐ.പി. റൂമില്‍ മോന്‍സന്‍ തങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ലക്ഷണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

Related Articles
Next Story
Share it