കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 45 വ്യാജപാസ്‌പോര്‍ട്ട് കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം; 11 പേരുടെ ഫോട്ടോകള്‍ കൂടി പുറത്തുവിട്ടു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 45 വ്യാജപാസ്‌പോര്‍ട്ട് കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. വയനാട് ക്രൈംബ്രാഞ്ചാണ് രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് ഈ കേസുകള്‍ അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി 11 പ്രതികളുടെ കൂടി ഫോട്ടോകള്‍ പുറത്തുവിട്ടു. നേരത്തെ 12 ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു. ആദ്യസ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ ടി. രാജേഷ്, എസ്.ഐ സി. ഖാദര്‍ കുട്ടി എന്നിവര്‍ രണ്ടുമാസം മുമ്പ് ജില്ലയിലെത്തി അന്വേഷണം നടത്തിയിരുന്നു. രണ്ടാമത്തെ സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ എ.ബി വിപിന്‍, എസ്.ഐ കെ.എസ് അജേഷ് എന്നിവര്‍ കഴിഞ്ഞ ദിവസം […]

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 45 വ്യാജപാസ്‌പോര്‍ട്ട് കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. വയനാട് ക്രൈംബ്രാഞ്ചാണ് രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് ഈ കേസുകള്‍ അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി 11 പ്രതികളുടെ കൂടി ഫോട്ടോകള്‍ പുറത്തുവിട്ടു. നേരത്തെ 12 ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നു. ആദ്യസ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ ടി. രാജേഷ്, എസ്.ഐ സി. ഖാദര്‍ കുട്ടി എന്നിവര്‍ രണ്ടുമാസം മുമ്പ് ജില്ലയിലെത്തി അന്വേഷണം നടത്തിയിരുന്നു. രണ്ടാമത്തെ സ്‌ക്വാഡിലെ ഇന്‍സ്പെക്ടര്‍ എ.ബി വിപിന്‍, എസ്.ഐ കെ.എസ് അജേഷ് എന്നിവര്‍ കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെത്തി അന്വേഷണം നടത്തി. ഫോട്ടോ മാത്രമാണ് പ്രതികളെ പിടികൂടാനുള്ള ഏകമാര്‍ഗമെന്ന നിലയിലാണ് ഫോട്ടോ പുറത്തുവിട്ടത്. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന എ. സതീഷ്‌കുമാറാണ് വ്യാജപാസ്പോര്‍ട്ട് കേസില്‍ ഫോട്ടോ പുറത്തുവിട്ട് പ്രതികളെ കണ്ടെത്തുന്ന രീതിയില്‍ ആദ്യമായി അന്വേഷണം നടത്തിയിരുന്നത്. അന്ന് നിരവധി പ്രതികളെ കണ്ടെത്താന്‍ ഈ രീതി സഹായകമായി. കോഴിക്കോട് ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റാണ് കാസര്‍കോട് ജില്ലയിലെ വ്യാജപാസ്പോര്‍ട്ട് കേസുകള്‍ അന്വേഷിക്കുന്നത്.

Related Articles
Next Story
Share it