17കാരിയെ കൂട്ടപീഡനത്തിനിരയാക്കിയ കേസില്‍ ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി

കാസര്‍കോട്: പതിനേഴുകാരിയെ കൂട്ടപീഡനത്തിനിരയാക്കിയ കേസില്‍ ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട സ്വദേശി മുഹമ്മദ് സുഹൈല്‍ (20) ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.കേസന്വേഷണം ഇന്നലെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ്‌കുമാര്‍ ആലക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി മുഹമ്മദ് സുഹൈലിനെ അറസ്റ്റ് ചെയ്തത്.ഈ കേസില്‍ നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട്ട് വാടകവീട്ടില്‍ താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28), മുളിയാര്‍ മാസ്തിക്കുണ്ടിലെ എം.എസ് അന്‍സാറുദ്ദീന്‍ തങ്ങള്‍ (29), […]

കാസര്‍കോട്: പതിനേഴുകാരിയെ കൂട്ടപീഡനത്തിനിരയാക്കിയ കേസില്‍ ഒരാളെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട സ്വദേശി മുഹമ്മദ് സുഹൈല്‍ (20) ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കേസന്വേഷണം ഇന്നലെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി സതീഷ്‌കുമാര്‍ ആലക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി മുഹമ്മദ് സുഹൈലിനെ അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), മലപ്പുറം സ്വദേശിയും ബാങ്കോട്ട് വാടകവീട്ടില്‍ താമസക്കാരനുമായ മുഹമ്മദ് ഷഫീഖ് (28), മുളിയാര്‍ മാസ്തിക്കുണ്ടിലെ എം.എസ് അന്‍സാറുദ്ദീന്‍ തങ്ങള്‍ (29), മാസ്തിക്കുണ്ട് സാദാത്ത് മന്‍സിലിലെ മുഹമ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ (33), മീപ്പുഗുരിയിലെ ടി.എസ് മുഹമ്മദ് ജാബിര്‍ (28), എരിയാല്‍ സ്വദേശി അബ്ദുല്‍ സമദ് (40) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.

Related Articles
Next Story
Share it