ശബ്ദരേഖ പ്രചരിച്ച സംഭവത്തില്‍ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പിനെ സമീപിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പിന്റെ അനുമതി തേടി ക്രൈംബ്രാഞ്ച്. ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ച സംഭവത്തിലാണ് നപടി. കോടതിയുടെയും കേന്ദ്ര ഏജന്‍സികളുടെയും അനുമതി തേടിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ജയില്‍ വകുപ്പ് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നാണ് വിവരം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി)എതിരെയായിരുന്നു സ്വപ്‌നയുടെ ശബ്ദരേഖ. അതുകൊണ്ട് തന്നെ ഇഡിയുടെ ആവശ്യപ്രകാരമാണ് സ്വപ്നയുടെ പേരില്‍ പ്രചരിച്ച ശബ്ദ രേഖയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതിന്റെ ആദ്യഘട്ടം […]

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ജയില്‍ വകുപ്പിന്റെ അനുമതി തേടി ക്രൈംബ്രാഞ്ച്. ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ച സംഭവത്തിലാണ് നപടി. കോടതിയുടെയും കേന്ദ്ര ഏജന്‍സികളുടെയും അനുമതി തേടിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ ജയില്‍ വകുപ്പ് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നാണ് വിവരം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി)എതിരെയായിരുന്നു സ്വപ്‌നയുടെ ശബ്ദരേഖ. അതുകൊണ്ട് തന്നെ ഇഡിയുടെ ആവശ്യപ്രകാരമാണ് സ്വപ്നയുടെ പേരില്‍ പ്രചരിച്ച ശബ്ദ രേഖയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ജയിലിലെത്തി സ്വപ്നയുടെ മൊഴിയെടുക്കാന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ്ങിന് കത്തു നല്‍കുകയായിരുന്നു. എന്നാല്‍ സ്വപ്ന റിമാന്‍ഡിലായതിനാല്‍ കോടതി അനുമതിയില്ലാതെ മൊഴിയെടുക്കാനാകില്ല. ഇതേത്തുടര്‍ന്നാണ് ജയില്‍ വകുപ്പ് കോടതിയുടെ അനുമതി തേടുന്നത്.

എന്‍ഐഎ, കസ്റ്റംസ് എന്നീ കേന്ദ്ര ഏജന്‍സികളുടെയും അനുമതി തേടും. ഇതിനു ശേഷമെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കൂ. ശബ്ദം സ്വപ്നയുടേതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസെടുക്കാനാവൂവെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കള്ളമൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ഔദ്യോഗിക ജോലിയുടെ ഭാഗമല്ല. പക്ഷേ കേസെടുക്കണമെങ്കില്‍ അത് തന്റെ ശബ്ദമാണെന്നും തനിക്ക് അത്തരമൊരു പരാതിയുണ്ടെന്നും സ്വപ്ന പറയേണ്ടി വരും.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിക്കുന്നുവന്നായിരുന്നു സ്വപ്‌നയുടെ പേരില്‍ പ്രചരിച്ച ശബ്ദസന്ദേശത്തില്‍ പറയുന്നത്. ശബ്ദം തന്റേത് തന്നെയാണെന്ന് സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എപ്പോഴാണ് റെക്കോര്‍ഡ് ചെയ്തതെന്ന് ഓര്‍മയില്ലെന്നായിരുന്നു സ്വപ്‌ന പറഞ്ഞത്.

Crime Branch approached Jail Department for questioning Swapna Suresh

Related Articles
Next Story
Share it