ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹിതനായി

കാസര്‍കോട്: ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് മുന്‍ താരവും കേരള ക്രിക്കറ്റ് ടീം അംഗവും തളങ്കര കടവത്ത് ക്രസന്റ് റോഡില്‍ പരേതനായ ബി.കെ. മൊയ്തുവിന്റെയും നഫീസയുടെയും മകനുമായ മുഹമ്മദ് അസ്ഹറുദ്ദീനും പരിയാരം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയും തളങ്കര കടവത്ത് 'ഒലിവി'ല്‍ അമീര്‍ പള്ളിയാന്റെയും ജുനൈസയുടെയും മകളുമായ ആയിഷയും വിവാഹിതരായി.ഇന്നലെ സീതാംഗോളിയിലെ അലയന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നിക്കാഹ് ചടങ്ങില്‍ സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ കാര്‍മികത്വം വഹിച്ചു. തളങ്കര മാലിക് ദീനാര്‍ […]

കാസര്‍കോട്: ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് മുന്‍ താരവും കേരള ക്രിക്കറ്റ് ടീം അംഗവും തളങ്കര കടവത്ത് ക്രസന്റ് റോഡില്‍ പരേതനായ ബി.കെ. മൊയ്തുവിന്റെയും നഫീസയുടെയും മകനുമായ മുഹമ്മദ് അസ്ഹറുദ്ദീനും പരിയാരം മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയും തളങ്കര കടവത്ത് 'ഒലിവി'ല്‍ അമീര്‍ പള്ളിയാന്റെയും ജുനൈസയുടെയും മകളുമായ ആയിഷയും വിവാഹിതരായി.
ഇന്നലെ സീതാംഗോളിയിലെ അലയന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നിക്കാഹ് ചടങ്ങില്‍ സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ കാര്‍മികത്വം വഹിച്ചു. തളങ്കര മാലിക് ദീനാര്‍ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഖുത്തുബ നിര്‍വഹിച്ചു. പ്രമുഖ ക്രിക്കറ്റ് താരങ്ങളായ മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍, സച്ചിന്‍ ബേബി, ബേസില്‍ തമ്പി, അബ്ദുല്‍ ബാസിത്, നിതേഷ് എം.ഡി, സല്‍മാന്‍ നിസാര്‍, അക്ഷയ് ചന്ദ്ര തുടങ്ങിയവരും രാഷ്ട്രീയ, വ്യവസായ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിച്ചു.

Related Articles
Next Story
Share it