ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്; എന്‍മകജെ ജേതാക്കള്‍

ഷാര്‍ജ: ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഞ്ചേശ്വരം മണ്ഡലം ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് അഞ്ചാം സീസണില്‍ ട്വിന്‍സ് എന്‍മകജെ ചാമ്പ്യന്മാരായി. ഷാര്‍ജ ഇംഗ്ലീഷ് സ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ഫൈനല്‍ മത്സരത്തില്‍ ഫിക്‌സ് വെല്‍ ചലഞ്ചേഴ്സ് മീഞ്ചയയെ ആണ് പരാജയപ്പെടുത്തിയത്.ടൂര്‍ണമെന്റ് അയ്യൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരക്ക് അഡ്വ. ഇബ്രാഹിം ഖലീല്‍ ഉപഹാരം […]

ഷാര്‍ജ: ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മഞ്ചേശ്വരം മണ്ഡലം ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് അഞ്ചാം സീസണില്‍ ട്വിന്‍സ് എന്‍മകജെ ചാമ്പ്യന്മാരായി. ഷാര്‍ജ ഇംഗ്ലീഷ് സ്‌കൂള്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ഫൈനല്‍ മത്സരത്തില്‍ ഫിക്‌സ് വെല്‍ ചലഞ്ചേഴ്സ് മീഞ്ചയയെ ആണ് പരാജയപ്പെടുത്തിയത്.
ടൂര്‍ണമെന്റ് അയ്യൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരക്ക് അഡ്വ. ഇബ്രാഹിം ഖലീല്‍ ഉപഹാരം നല്‍കി.
സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, മഹ്മൂദ് ഹാജി പൈവളിശെ, അഷ്റഫ് പാവൂര്‍, ഫൈസല്‍ പട്ടേല്‍, ബഷീര്‍ പള്ളിക്കര, ജബ്ബാര്‍ ബൈദല, ഇബ്രാഹിം ഉപ്പള, ആരിഫ് മജിബൈല്‍, യൂസുഫ് സാഗ്, സയ്യിദ് ശാഹുല്‍ തങ്ങള്‍, മഷൂദ്, മുനീര്‍, തൈമൂര്‍, അബ്ദുള്‍ റഹ്മാന്‍, പി.കെ അഷ്റഫ്, ഉമ്പു ഹാജി പെര്‍ള, അസി. എസ് പെര്‍മുദെ, അഷ്റഫ് ഉള്ളുവാര്‍, ശംസു കുബണൂര്‍, ശാഹുല്‍ ലണ്ടന്‍, ഇര്‍ഷാദ് ഉപ്പള, ഷംസു പാടലടുക്ക, ഹസ്സന്‍ കുദുവ, ജാവിദ് അടുക്ക, മുനീര്‍ പാണ്ഡ്യാല്‍, മഷൂദ് സാന്‍ഫീല്‍ഡ് തുടങ്ങി വിവിധ പഞ്ചായത്ത് മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍, രാഷ്ട്രീയ, സാംസ്‌ക്കാരിക മേഖലയിലെ വ്യക്തികള്‍ അതിഥികളായിരുന്നു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഡോ. ഇസ്മായില്‍ മൊഗ്രാല്‍, ഇബ്രാഹിം ബേരിക്കെ, മന്‍സൂര്‍ മര്‍ത്യ, അഷ്റഫ് ബായാര്‍, സലാം പാടലടുക്ക, അലി സാഗ്, സൈഫുദ്ദീന്‍ മൊഗ്രാല്‍, മുനീര്‍ ബേരിക്കെ, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാന്‍ തലേക്കള നേതൃത്വം നല്‍കി.

Related Articles
Next Story
Share it