ലഹരിക്കെതിരായ ക്രിക്കറ്റ്: സൈബര്‍ പൊലീസ് ജേതാക്കള്‍

കാസര്‍കോട്: ഡി.പി.സി കപ്പ് 2023 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാസര്‍കോട് മാസ്റ്റേഴ്‌സ് സൈബര്‍ പൊലീസ് ജേതാക്കള്‍. കരുത്തരായ വെള്ളരിക്കുണ്ടിനെ 48 റണ്‍സിന് തോല്‍പ്പിച്ചാണ് വിജയികളായത്. 8 ഓവറില്‍ 120 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ സൈബറിനെ പിന്തുടര്‍ന്ന വെള്ളരിക്കുണ്ടിന് 71 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 23 പന്തില്‍ 67 റണ്‍സ് നേടിയ നിയാസ് നംസ് കളിയിലെ താരമായി. 34 ഓളം ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മികച്ച ബാറ്റ്‌സ്മാനായി മര്‍ച്ചന്റ്‌സ് ടീമിലെ ഹാരീഷ് മംഗളുരുവിനെ തിരഞ്ഞെടുത്തു. 3 കളിയില്‍ 174 റണ്‍സാണ് ഹാരീഷ് […]

കാസര്‍കോട്: ഡി.പി.സി കപ്പ് 2023 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കാസര്‍കോട് മാസ്റ്റേഴ്‌സ് സൈബര്‍ പൊലീസ് ജേതാക്കള്‍. കരുത്തരായ വെള്ളരിക്കുണ്ടിനെ 48 റണ്‍സിന് തോല്‍പ്പിച്ചാണ് വിജയികളായത്. 8 ഓവറില്‍ 120 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ സൈബറിനെ പിന്തുടര്‍ന്ന വെള്ളരിക്കുണ്ടിന് 71 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 23 പന്തില്‍ 67 റണ്‍സ് നേടിയ നിയാസ് നംസ് കളിയിലെ താരമായി. 34 ഓളം ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. മികച്ച ബാറ്റ്‌സ്മാനായി മര്‍ച്ചന്റ്‌സ് ടീമിലെ ഹാരീഷ് മംഗളുരുവിനെ തിരഞ്ഞെടുത്തു. 3 കളിയില്‍ 174 റണ്‍സാണ് ഹാരീഷ് നേടിയത്. 3 കളികളില്‍ നിന്നും 9 വിക്കറ്റ് നേടിയ സൈബറിന്റെ ഷാനിദ് മികച്ച ബൗളര്‍ ആയി. പ്ലെയര്‍ ഓഫ് ദി മാച്ച് ആയി മെര്‍ച്ചന്റ്‌സ് ന്റെ നവാസ് അര്‍ഹനായി. സെഞ്ച്വറി അടക്കം 138 റണ്‍സും 7 വിക്കറ്റും 3 ക്യാച്ചുകളും നവാസ് നേടി. വിജയികള്‍ക്ക് എന്‍.എ നെല്ലിക്കുന്ന് എം. എല്‍.എ സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗോപാല കൃഷ്ണ, വാര്‍ഡ് മെമ്പര്‍ സ്മിത, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.വി മനോജ്, എസ്.എം.എസ് ഡി.വൈ.എസ്.പി സതീഷ് കുമാര്‍ ആലക്കല്‍, ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി.കെ വിശ്വംബരന്‍, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.എ മാത്യു, കെ.പി.ഒ.എ ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍, കെ.പി.എ പ്രസിഡണ്ട് രാജ് കുമാര്‍ സംസാരിച്ചു. ആര്‍.ഐ ചാര്‍ജ് എസ്.ഐ മധുസൂദനന്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it