ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാന്യ വിന്‍ടെച്ചിലെ കെ.സി.എ ക്ലബ് ഹൗസില്‍ ചേര്‍ന്നു. പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. 2017-18, 2018-19, 2019-20 വര്‍ഷത്തെ വരവ് ചെലവ് കണക്കും ഓഡിറ്റ് റിപ്പോര്‍ട്ടും 2019-20 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ യോഗത്തില്‍ സ്ഥാനമേറ്റു. ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. റില്‍ജിന്‍ വി. ജോര്‍ജ്, കെ.സി.എ. നിരീക്ഷകന്‍ അഡ്വ. രാകേഷ്, നിഖിലേഷ് […]

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാന്യ വിന്‍ടെച്ചിലെ കെ.സി.എ ക്ലബ് ഹൗസില്‍ ചേര്‍ന്നു. പ്രസിഡണ്ട് എന്‍.എ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. 2017-18, 2018-19, 2019-20 വര്‍ഷത്തെ വരവ് ചെലവ് കണക്കും ഓഡിറ്റ് റിപ്പോര്‍ട്ടും 2019-20 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും യോഗം ഐക്യകണ്‌ഠേന അംഗീകരിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികള്‍ യോഗത്തില്‍ സ്ഥാനമേറ്റു. ചടങ്ങില്‍ റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. റില്‍ജിന്‍ വി. ജോര്‍ജ്, കെ.സി.എ. നിരീക്ഷകന്‍ അഡ്വ. രാകേഷ്, നിഖിലേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സയ്യിദ് മുഷ്താഖലി ട്രോഫി ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെയുള്ള മത്സരത്തില്‍ കേരളത്തിന്ന് വേണ്ടി ആദ്യ സെഞ്ച്വറി നേടി ഉജ്വല പ്രകടനം കാഴ്ചവെക്കുകയും റിക്കാര്‍ഡ് ബുക്കില്‍ ഇടം നേടുകയും ചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനെ ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു. കെ.സി.എ. ട്രഷറര്‍ കെ.എം. അബ്ദുല്‍ റഹ്‌മാന്‍, കെ.സി.എ അംഗം ടി.എം. ഇഖ്ബാല്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.എച്ച്. മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ.ടി. നിയാസ്, വൈസ് പ്രസിഡണ്ടുമാരായ സലാം ചെര്‍ക്കള, മുഹമ്മദ് ജാനിഷ്, ഫൈസല്‍ കുണ്ടില്‍, വിനോദ് കുമാര്‍, ജോയിന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, അസിസ്റ്റന്റ് സെക്രട്ടറി ഫൈസല്‍ ടി.എസ്., ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി മഹമൂദ് കുഞ്ഞിക്കാനം, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കബീര്‍ കമ്പാര്‍, അസീസ് പെരുമ്പള, സി.എം.എസ് ഖലീലുള്ള, മുനീര്‍ അടുക്കത്ത് ബയല്‍, ശാഹിദ് സി.എല്‍. ജനറല്‍ ബോഡി അംഗങ്ങളായ ശഫീഖ് ചാലക്കുന്ന്, സലീം ആലംപാടി, ഉമ്മറുല്‍ ഫാറൂഖ്, സഹീര്‍ ആസിഫ്, യൂസുഫ് തുരുത്തി സംസാരിച്ചു.

Related Articles
Next Story
Share it