മൃതദേഹം ഒരു മണിക്കൂര്‍ വീട്ടില്‍ വെക്കാം, മതാചാരപ്രകാരം ചടങ്ങുകള്‍ നടത്താം; മരണാനന്തരചടങ്ങുകളിലെ പ്രോട്ടോക്കോളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ മരണാനന്തരചടങ്ങുകളിലെ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി. മൃതദേഹം ഒരു മണിക്കൂറോളം വീട്ടില്‍ വെക്കാനും മതാചാരപ്രകാരം ചടങ്ങുകള്‍ നടത്താനും അനുമതി നല്‍കും. മൃതശരീരം നിശ്ചിത സമയം വീട്ടില്‍ കൊണ്ടുപോകാനും ഒരു മണിക്കൂറില്‍ താഴെ വീട്ടില്‍ വെയ്ക്കാനും ചുരുങ്ങിയ രീതിയില്‍ മതാചാര ചടങ്ങുകള്‍ നടത്തുന്നതിനും അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉറ്റവര്‍ മരണപ്പെടുമ്പോള്‍ മൃതദേഹം കാണാന്‍ കഴിയുന്നില്ല എന്നത് മഹാമാരിയില്‍ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണെന്നും ഇത് കണക്കിലെടുത്ത് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുകയാണെന്നും […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ മരണാനന്തരചടങ്ങുകളിലെ പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി. മൃതദേഹം ഒരു മണിക്കൂറോളം വീട്ടില്‍ വെക്കാനും മതാചാരപ്രകാരം ചടങ്ങുകള്‍ നടത്താനും അനുമതി നല്‍കും. മൃതശരീരം നിശ്ചിത സമയം വീട്ടില്‍ കൊണ്ടുപോകാനും ഒരു മണിക്കൂറില്‍ താഴെ വീട്ടില്‍ വെയ്ക്കാനും ചുരുങ്ങിയ രീതിയില്‍ മതാചാര ചടങ്ങുകള്‍ നടത്തുന്നതിനും അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉറ്റവര്‍ മരണപ്പെടുമ്പോള്‍ മൃതദേഹം കാണാന്‍ കഴിയുന്നില്ല എന്നത് മഹാമാരിയില്‍ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണെന്നും ഇത് കണക്കിലെടുത്ത് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്ക് കാണാനും മതാചാര ചടങ്ങുകള്‍ നടത്താനും അനുവദിക്കും. മരിച്ചവരുടെ ബന്ധുക്കളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവര്‍ എടുത്ത വായ്പയിന്മേല്‍ ഉള്ള ജപ്തി നടപടി നിര്‍ത്തി വെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles
Next Story
Share it