എന്തുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ മാത്രം ക്രിക്കറ്റില്‍ വളരുന്നത്? പിന്നില്‍ രോഹിത് ശര്‍മയുടെ ഇടപെടലോ? കാരണം കണ്ടെത്തി ഹര്‍ഷ ഭോഗ്ലെ

ചെന്നൈ: സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ്. നിലവിലെ മുംബൈ പ്ലെയിംഗ് ഇലവനില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇശാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ഭുംറ, രാഹുല്‍ ചഹാര്‍ എന്നിവര്‍ ഇന്ത്യന്‍ ദേശീയ ടീമിലെ താരങ്ങളാണ്. അതായത് മുംബൈ ഇന്ത്യന്‍സ് ഇലവനില്‍ നാല് വിദേശ താരങ്ങളും വിശ്രമം നല്‍കിയ ഭുംറയും ഒഴിച്ചാല്‍ ബാക്കിയെല്ലാവരും ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയിലെ ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടവരാണ്. അത്ഭതപ്പെടുത്തുന്ന […]

ചെന്നൈ: സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ്. നിലവിലെ മുംബൈ പ്ലെയിംഗ് ഇലവനില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇശാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ഭുംറ, രാഹുല്‍ ചഹാര്‍ എന്നിവര്‍ ഇന്ത്യന്‍ ദേശീയ ടീമിലെ താരങ്ങളാണ്. അതായത് മുംബൈ ഇന്ത്യന്‍സ് ഇലവനില്‍ നാല് വിദേശ താരങ്ങളും വിശ്രമം നല്‍കിയ ഭുംറയും ഒഴിച്ചാല്‍ ബാക്കിയെല്ലാവരും ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയിലെ ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടവരാണ്. അത്ഭതപ്പെടുത്തുന്ന പ്രകടനങ്ങളാണ് മുംബൈ ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ എല്ലാ സീസണിലും കാഴ്ചവെക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കെതിരെ തോല്‍വി ഉറപ്പിച്ച മത്സരം അവസാന നിമിഷം ജയം പിടിച്ചെടുത്തത് ഈ മികവിലൂടെയായിരുന്നു.

എന്തുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ മാത്രം ക്രിക്കറ്റില്‍ പെട്ടെന്ന് വളരുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് കമാന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെ. ജയിച്ച കളിയാണ് മുംബൈക്ക് മുന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അടിയറവ് വെച്ചത്. ജയിക്കാന്‍ വേണ്ടിയിരുന്നത് 153 റണ്‍സ്. 15 ഓവറില്‍ ടീം 122 റണ്‍സ് അടിച്ചു. പിന്നെ വേണ്ടത് 30 പന്തില്‍ 31 റണ്‍സ് അതും 6 വിക്കറ്റുകള്‍ ബാക്കിയിരിക്കെ. പന്തുകൊണ്ട് തിളങ്ങിയ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറാണ് മുംബൈയുടെ ജയത്തില്‍ പ്രധാന ശില്‍പ്പി. നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി ചഹര്‍ നാലു വിക്കറ്റുകള്‍ എടുത്തു.

മത്സരശേഷം തന്റെ പ്രകടനത്തിന്റെ പൂര്‍ണ ക്രെഡിറ്റും നായകന്‍ രോഹിത് ശര്‍മയ്ക്കാണ് രാഹുല്‍ ചഹര്‍ സമര്‍പ്പിക്കുന്നത്. ഓരോ താരത്തിലും രോഹിത് ശര്‍മ അര്‍പ്പിക്കുന്ന വിശ്വാസം ടീമിന്റെ പോരാട്ടവീര്യത്തെ സ്വാധീനിക്കുന്നുണ്ട്. മത്സരത്തിനിടെ പലപ്പോഴും തനിക്ക് ആത്മവിശ്വാസം കുറയാറുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ രോഹിത് ശര്‍മ അടുത്തെത്തി പന്തെറിയാന്‍ ആവശ്യപ്പെടും; മറ്റൊരു നായകനും ടീമിലെ സഹതാരങ്ങളെ ഇത്രയേറെ പിന്തുണയ്ക്കാറില്ലെന്ന് രാഹുല്‍ ചഹര്‍ പറയുന്നു.

മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി സ്‌ക്വാഡിലെ താരങ്ങളെ ഓഫ് സീസണിലും കാര്യമായി പരിഗണിക്കാറുണ്ട്. അതുകൊണ്ടാണ് ഫ്രാഞ്ചൈസിയുമായി താരങ്ങള്‍ക്ക് ഇത്രയേറെ ആത്മബന്ധം. മുംബൈയുടെ പ്രധാന വിജയരഹസ്യവും ഇതുതന്നെയാണെന്ന് രാഹുല്‍ ചഹര്‍ ചൊവാഴ്ച്ച വെളിപ്പെടുത്തി.

ഇതിനുപിന്നാലെയാണ് വിഖ്യാത ക്രിക്കറ്റ് കമ്മന്റേറ്റര്‍ ഹര്‍ഷാ ഭോഗ്ലെ രംഗത്തെത്തിയത്. കളിക്കാരോടുള്ള മുംബൈ ഫ്രാഞ്ചൈസിയുടെ സമീപനത്തെ ഭോഗ്ലെ പരസ്യമായി ട്വിറ്ററില്‍ പ്രശംസിച്ചു. ടീമിലെ കളിക്കാരില്‍ മുംബൈ നായകന്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് മുംബൈ ഫ്രാഞ്ചൈസിയുടെ പ്രധാന വിജയം. മുംബൈ ഫ്രാഞ്ചൈസിയില്‍ നിന്ന് മാത്രം നിരവധി താരങ്ങള്‍ ക്രിക്കറ്റില്‍ വളരുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരവും രോഹിത് ശര്‍മയുടെ ഈ സമീപനം തന്നെ, ഭോഗ്ലെ കുറിച്ചു.

നിലവില്‍ ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടമണിഞ്ഞ ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. ഐപിഎല്‍ ചരിത്രത്തില്‍ അഞ്ച് തവണ മുംബൈ കപ്പ് നേടിയിട്ടുണ്ട്. അഞ്ച് തവണയും രോഹിത് ശര്‍മ തന്നെയായിരുന്നു മുംബൈയുടെ നായകന്‍. ഹാട്രിക് കിരീടം എന്ന ലക്ഷ്യത്തോടെയാണ് ഈ സീസണില്‍ മുംബൈ ഇറങ്ങുന്നത്.

Related Articles
Next Story
Share it