പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷനില്‍ വീണ്ടും ഗര്‍ത്തം; കുലുക്കമില്ലാതെ അധികൃതര്‍
കാസര്‍കോട്: ഏറെ തിരക്കേറിയ ചന്ദ്രഗിരി ജംഗ്ഷനില്‍ തുടങ്ങുന്ന പഴയ പ്രസ് ക്ലബ്ബിന് സമീപത്തെ നാല് കവലകള്‍ കൂടി ചേരുന്ന സ്ഥലം വീണ്ടും പാതാളക്കുഴി രൂപപ്പെട്ടു.ദിവസേന നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഇവിടെ കണ്ണില്‍ പൊടിയിടാന്‍ മാത്രം കുഴികള്‍ അടച്ച് അധികൃതര്‍ കൈയ്യൊഴിയുകയാണ്.എന്നാല്‍ കുഴികള്‍ താല്‍ക്കാലികമായി അടക്കാതെ നല്ല നിലയില്‍ ഇന്റര്‍ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോടെത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കാസര്‍കോട് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) നിവേദനം നല്‍കിയിരുന്നുവെങ്കിലും പരിഹാരമായിട്ടില്ല. 25 ലക്ഷം […]

കാസര്‍കോട്: ഏറെ തിരക്കേറിയ ചന്ദ്രഗിരി ജംഗ്ഷനില്‍ തുടങ്ങുന്ന പഴയ പ്രസ് ക്ലബ്ബിന് സമീപത്തെ നാല് കവലകള്‍ കൂടി ചേരുന്ന സ്ഥലം വീണ്ടും പാതാളക്കുഴി രൂപപ്പെട്ടു.
ദിവസേന നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഇവിടെ കണ്ണില്‍ പൊടിയിടാന്‍ മാത്രം കുഴികള്‍ അടച്ച് അധികൃതര്‍ കൈയ്യൊഴിയുകയാണ്.
എന്നാല്‍ കുഴികള്‍ താല്‍ക്കാലികമായി അടക്കാതെ നല്ല നിലയില്‍ ഇന്റര്‍ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോടെത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കാസര്‍കോട് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) നിവേദനം നല്‍കിയിരുന്നുവെങ്കിലും പരിഹാരമായിട്ടില്ല. 25 ലക്ഷം രൂപ ടെണ്ടറിനായി പാസാക്കിയിരുന്നുവെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. മനുഷ്യ ജീവന് വില കല്‍പ്പിക്കാതെ കുഴികള്‍ നികത്താനാവാന്‍ നടപടി സ്വീകരിക്കണമെന്നും പരിഹാരമായില്ലെങ്കില്‍ ഓട്ടോ തൊഴിലാളികളെ അണിനിരത്തി റോഡില്‍ കുത്തിയിരുന്ന് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.