ഹെലികോപ്റ്റര്‍ അപകടം; ഗുരുതര പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ദ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി

ബെംഗളൂരു: സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ദ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി. ബെംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വരുണ്‍ സിംഗിനെ വെല്ലിംഗ്ടണ്ണിലെ ആശുപത്രിയില്‍ നിന്ന് സൂളൂരിലെ വ്യോമതാവളത്തിലെത്തിക്കുകയും വിമാനമാര്‍ഗം ബെംഗളൂവിലേക്ക് മാറ്റുകയുമായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ ഏക വ്യക്തിയാണ് ഗ്രൂപ്പ് ക്യാപ്റ്റനായിരുന്ന വരുണ്‍ സിംഗ്. പതിനാല് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, ഭാര്യ […]

ബെംഗളൂരു: സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ വിദഗ്ദ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി. ബെംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ വരുണ്‍ സിംഗിനെ വെല്ലിംഗ്ടണ്ണിലെ ആശുപത്രിയില്‍ നിന്ന് സൂളൂരിലെ വ്യോമതാവളത്തിലെത്തിക്കുകയും വിമാനമാര്‍ഗം ബെംഗളൂവിലേക്ക് മാറ്റുകയുമായിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ ഏക വ്യക്തിയാണ് ഗ്രൂപ്പ് ക്യാപ്റ്റനായിരുന്ന വരുണ്‍ സിംഗ്. പതിനാല് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ഓഫീസ് ജീവനക്കാര്‍ തുടങ്ങി 13 പേരും മരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ അധികവും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

Related Articles
Next Story
Share it