ക്രാഫ്റ്റ്-22: ത്രിദിന ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍കോട്: ക്രാഫ്റ്റ്- 22 എന്ന പേരില്‍ ഏപ്രില്‍ 27, 28, 29 തീയതികളില്‍ കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ നടക്കുന്ന ത്രിദിന ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സമഗ്ര ശിക്ഷാ കേരളം, ഹരിത കേരള മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് പൈലറ്റായി നടപ്പിലാക്കുന്ന ഈ ക്യാമ്പിന്റെ ഉദ്ഘാടനം 27ന് രാവിലെ 9.30ന് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും. അഡ്വ. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ […]

കാസര്‍കോട്: ക്രാഫ്റ്റ്- 22 എന്ന പേരില്‍ ഏപ്രില്‍ 27, 28, 29 തീയതികളില്‍ കോളിയടുക്കം ഗവ. യു.പി സ്‌കൂളില്‍ നടക്കുന്ന ത്രിദിന ക്യാമ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സമഗ്ര ശിക്ഷാ കേരളം, ഹരിത കേരള മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് പൈലറ്റായി നടപ്പിലാക്കുന്ന ഈ ക്യാമ്പിന്റെ ഉദ്ഘാടനം 27ന് രാവിലെ 9.30ന് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും. അഡ്വ. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിക്കും.
ഏഴാം തരത്തില്‍ പഠിക്കുന്ന 40 കുട്ടികളാണ് ക്യാമ്പിന്റെ ഗുണഭോക്താക്കള്‍. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അഞ്ച് കുട്ടികള്‍ ക്യാമ്പില്‍ ഉണ്ടാകും. ഈ കുട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവിധ സഹായത്തിനുമായി ഒരു കുട്ടിക്ക് ഒന്ന് എന്ന വിധമെന്ന തരത്തില്‍ റിസോഴ്സ് അധ്യാപകരുടെ സേവനം കൂടി ലഭ്യമാക്കിയിട്ടുണ്ട്.
കൃഷി, ആഹാരം, വീട്ടുപകരണനിര്‍മാണം, കളിപ്പാട്ട നിര്‍മാണം, കരവിരുത് എന്നിങ്ങനെ 5 മേഖലകളാണ് ക്യാമ്പില്‍ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നത്. ക്യാമ്പ് ഫോര്‍ വര്‍ക്ക് റിലേറ്റഡ് ആക്ടിവിറ്റീസ് ഇന്‍ ഫണ്‍ ടൈം എന്നാണ് ക്രാഫ്റ്റ് അര്‍ത്ഥമാക്കുന്നത്. ഒഴിവുസമയം ആസ്വാദ്യകരമാക്കുന്നതിനും അതിലൂടെ പുതിയ വിജ്ഞാനലോകം സ്വായത്തമാക്കലും ലക്ഷ്യമിടുന്ന ഈ ക്യാമ്പില്‍ ഓരോ മേഖലക്കും ഓരോ പേരുകൂടി നല്‍കിയിട്ടുണ്ട്.
കൃഷി - നിറയോലം
ആഹാരം - രുചിക്കൂട്ട്
വീട്ടുപകരണനിര്‍മാണം - ഗാഡ്‌ജെറ്റ്
ക്രാഫ്റ്റ് - കരവിരുത്
കളിപ്പാട്ടനിര്‍മാണം - കളിച്ചെപ്പ്
ഒരു ദിവസം 8 അംഗങ്ങള്‍ ഉള്ള ഒരു ഗ്രൂപ്പ് 2 പ്രവര്‍ത്തനത്തിലൂടെ കടന്നുപോകുന്ന രീതിയിലാണ് ക്രമീകരണം. എല്ലാ ഗ്രൂപ്പും എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്ത് പരിചയിക്കേണ്ടതാണ്. ചെയ്തും പ്രവര്‍ത്തിച്ചും പുതിയ അറിവുകള്‍ സ്വായത്തമാക്കാനും ഒപ്പം ഓരോ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള അസംസ്‌കൃത വസ്തുക്കള്‍ സ്വയം കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും ക്യാമ്പ് അവസരമൊരുക്കുന്നു. ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷണം ഒരുക്കുന്നത് സ്‌കൂള്‍ പിടിഎ, എസ്എംസി, മദര്‍ പിടിഎ, പ്രാദേശികസമിതികള്‍ എന്നിവയുടെ നേതൃത്വത്തിലാണ്. ഭക്ഷണത്തിനാവശ്യമായ വസ്തുക്കള്‍ പൊതുജനങ്ങളില്‍ നിന്നും ശേഖരിച്ച് ഘോഷയാത്രയായി സ്‌കൂളിലെത്തിക്കും.
ക്യാമ്പിന്റെ വിജയത്തിനായി സ്വാഗതസംഘം പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ ഏഴ് സബ്കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. വാര്‍ഡ് അംഗം ഇ മനോജ്കുമാര്‍ ആണ് സ്വാഗതസംഘം ചെയര്‍മാന്‍.
27ന് രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പ് 29ന് അവസാനിക്കും. ക്യാമ്പിന്റെ ഭാഗമായി ഉണ്ടായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും സമാപനസമ്മേളനവും 29ന് ഉച്ചക്ക് 2.30ന് നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. ക്യാമ്പിനോടനുബന്ധിച്ച് എല്ലാദിവസവും കലാപരിപാടികള്‍ ഉണ്ടാകും. പ്രാദേശിക വിഭവങ്ങള്‍, വിദഗ്ധരുടെ സേവനം എന്നിവ പ്രയോജനപ്പെടുത്തും. വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
പത്രസമ്മേളനത്തില്‍ രവീന്ദ്രന്‍ പി (ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍, എസ്എസ്‌കെ), മധുസൂദനന്‍ എം.എം (ജില്ലാ പ്രോഗ്രാം ഓഫീസര്‍, എസ്എസ്‌കെ), ഹരിദാസന്‍ സി (ഹെഡ്മാസ്റ്റര്‍), ശശിധരന്‍ കൈരളി (പിടിഎ പ്രസിഡണ്ട്), പവിത്രന്‍ ടി (എസ്എംസി ചെയര്‍മാന്‍), ഗിരീഷ് ഹരിതം (ചെയര്‍മാന്‍, പബ്ലിസിറ്റി കമ്മിറ്റി), വിജയകുമാര്‍ ആര്‍ (ചെയര്‍മാന്‍,പ്രോഗ്രാം കമ്മിറ്റി) സംബന്ധിച്ചു.

Related Articles
Next Story
Share it