പാളത്തില്‍ വിള്ളല്‍: കാസര്‍കോടും മഞ്ചേശ്വരവുമുള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ടു

കാസര്‍കോട്: മംഗളൂരുവില്‍ റെയില്‍പാളത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ട്രെയിന്‍ റദ്ദാക്കേണ്ടിയും മറ്റു ട്രെയിനുകളുടെ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെക്കേണ്ടിയും വന്നു. ഇന്നലെ വൈകിട്ടാണ് മംഗളൂരു കുലശേഖറിനും പാടിലിനും ഇടയില്‍ റെയില്‍ പാളത്തില്‍ അങ്ങിങ്ങായി വിള്ളലുകള്‍ കണ്ടെത്തിയത്. മറ്റ് ആറ് ട്രെയിനുകളുടെ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെക്കേണ്ടിവന്നു. വിള്ളലുകള്‍ക്ക് പരിഹാരം കണ്ടെത്തിയ ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. കുലശേഖറിനും പാടിലിനുമിടയില്‍ റെയില്‍വേ പാളത്തിലെ ഏതാനും ക്ലിപ്പുകള്‍ തകര്‍ന്നത് ട്രാക്കിന്റെ ചുമതലയുള്ള റെയില്‍വെ ജീവനക്കാരന്‍ ചന്ദന്‍ കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈ സമയം […]

കാസര്‍കോട്: മംഗളൂരുവില്‍ റെയില്‍പാളത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ട്രെയിന്‍ റദ്ദാക്കേണ്ടിയും മറ്റു ട്രെയിനുകളുടെ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെക്കേണ്ടിയും വന്നു. ഇന്നലെ വൈകിട്ടാണ് മംഗളൂരു കുലശേഖറിനും പാടിലിനും ഇടയില്‍ റെയില്‍ പാളത്തില്‍ അങ്ങിങ്ങായി വിള്ളലുകള്‍ കണ്ടെത്തിയത്. മറ്റ് ആറ് ട്രെയിനുകളുടെ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവെക്കേണ്ടിവന്നു. വിള്ളലുകള്‍ക്ക് പരിഹാരം കണ്ടെത്തിയ ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. കുലശേഖറിനും പാടിലിനുമിടയില്‍ റെയില്‍വേ പാളത്തിലെ ഏതാനും ക്ലിപ്പുകള്‍ തകര്‍ന്നത് ട്രാക്കിന്റെ ചുമതലയുള്ള റെയില്‍വെ ജീവനക്കാരന്‍ ചന്ദന്‍ കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈ സമയം യോഗ നഗരി ഋഷികേശ് കൊച്ചുവേളി ട്രെയിന്‍ ഇതുവഴി വരുന്നുണ്ടായിരുന്നു. വിവരം നല്‍കിയതോടെ ഈ ട്രെയിന്‍ നിര്‍ത്തിയിട്ടു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി രാത്രി 7 മണിക്ക് മംഗളൂരു ജംഗ്ഷനിലെത്തി യാത്ര തുടര്‍ന്നു. അപ്പോഴേക്കും ആറു മണിക്കൂറിലേറെ വൈകിയിരുന്നു. മംഗളൂരു സെന്‍ട്രല്‍ -മര്‍ഗാവോ ഇന്റര്‍സിറ്റി സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കേണ്ടിവന്നു.
തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ്, ബംഗളൂരു-കാര്‍വാര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍-ഗാന്ധിധാം എക്‌സ്പ്രസ്, മുംബൈ-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്, എറണാകുളംജംഗ്ഷന്‍-ഹസാറത്ത് നിസാമുദ്ദീന്‍ തുരന്തോ പ്രതിവാര എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. ഈ ട്രെയിനുകള്‍ മംഗളൂരു ജംഗ്ഷന്‍, മഞ്ചേശ്വരം, സൂറത്ത്കല്‍, കാസര്‍കോട് റെയില്‍വേ സ്റ്റേഷനുകളില്‍ ഏറെ നേരമാണ് നിര്‍ത്തിയിട്ടത്.

Related Articles
Next Story
Share it