ഹൃദയരോഗവും പെട്ടെന്നുള്ള മരണവും: സി.പി.ആര്‍ പരിശീലനവും ബോധവല്‍ക്കരണ ക്ലാസും നല്‍കി ഖത്തര്‍-കാസര്‍കോട് മണ്ഡലം കമ്മിറ്റി

ദോഹ: കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി നസീം ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെ അസീബ് തളങ്കരയുടെ നാമഥേയത്തില്‍ സി.പി.ആര്‍ അടക്കമുള്ള അടിയന്തര പ്രഥമ ശുശ്രൂഷയെ കുറിച്ചുള്ള പഠനക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ഹൃദയസംബന്ധമായ മരണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അടിയന്തരമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ച് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത 250 പേരും കുടുംബാംഗങ്ങളും സംബന്ധിച്ചു. ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഹാരിസ് എരിയാല്‍ […]

ദോഹ: കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി നസീം ഹെല്‍ത്ത് കെയറിന്റെ സഹകരണത്തോടെ അസീബ് തളങ്കരയുടെ നാമഥേയത്തില്‍ സി.പി.ആര്‍ അടക്കമുള്ള അടിയന്തര പ്രഥമ ശുശ്രൂഷയെ കുറിച്ചുള്ള പഠനക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ഹൃദയസംബന്ധമായ മരണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അടിയന്തരമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ച് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത 250 പേരും കുടുംബാംഗങ്ങളും സംബന്ധിച്ചു. ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഹാരിസ് എരിയാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷഫീഖ് ചെങ്കളം സ്വാഗതം പറഞ്ഞു. അസീബിന്റെ മായാത്ത സ്മരണക്കായി തയ്യാറാക്കിയ സ്റ്റാര്‍ട്ട് ദ ഹാര്‍ട്ട്-സി.പി.ആര്‍ ഹാന്റ് ബുക്ക് ഖത്തര്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ലുക്മാന്‍ തളങ്കര, സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി തളങ്കര എന്നിവര്‍ നസീം ഹെല്‍ത്ത് കെയര്‍ അസി. മാനേജര്‍ സന്ദീപിന് നല്‍കി നിര്‍വഹിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിക്കുള്ള എക്‌സലന്റ് അവാര്‍ഡ് സംസ്ഥാന ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ഡോ. ഷെഫീഖ് താപ്പി പഞ്ചായത്ത് ഭാരവാഹികള്‍ക്ക് കൈമാറി. അല്‍ഇഹ്‌സാന്‍ മയ്യത്ത് പരിപാലന കമ്മിറ്റിക്കുള്ള ഉപഹാരം ചെയര്‍മാന്‍ മന്‍സൂറലിക്ക് മണ്ഡലം ട്രഷറര്‍ റഷീദ് ചെര്‍ക്കള നല്‍കി. എസ്.എ.എം ബഷീര്‍, സാദിഖ് പാക്യാര, എം.ടി.പി മുഹമ്മദ് കുഞ്ഞി, കെ.എസ് മുഹമ്മദ്, സമീര്‍ ഉടുമ്പുംതല, നാസര്‍ കൈതക്കാട്, മൊയ്തീന്‍ ബേക്കല്‍, സഗീര്‍ ഇരിയ, അലി ചേരൂര്‍, മുഹമ്മദ് ബായാര്‍, ഷാനിഫ് പൈക്ക, സാദിഖ് കെ.സി, നാസര്‍ ഗ്രീന്‍ലാന്റ്, മാക്ക് അഡൂര്‍, റഫീഖ് മാങ്ങാട്, അന്‍വര്‍ കാടാങ്കോട്, ബഷീര്‍ ചെര്‍ക്കള, യൂസുഫ് മാര്‍പ്പണടുക്ക സംബന്ധിച്ചു. ഭാരവാഹികളായ ഹമീദ് അറന്തോട്, സലിം പള്ളം, ബഷീര്‍ ബംബ്രാണി, ജാഫര്‍ കല്ലങ്കാടി, അഷറഫ് കുളത്തുങ്കര, ഹനീഫ് പേര, ഷാക്കിര്‍ കാപ്പി നേതൃത്വം നല്‍കി.

Related Articles
Next Story
Share it