സി.പി.എമ്മിന്റെ നിലപാട് മാറ്റം സംഘടിത വോട്ട് ബാങ്കിന് കീഴടങ്ങിയതിന്റെ സൂചന- എം.ടി. രമേശ്

കാസര്‍കോട്: മുസ്ലിം ലീഗിനോടുള്ള സി.പി.എമ്മിന്റെ നിലപാടില്‍ വന്നിട്ടുള്ള വ്യത്യാസം സി.പി.എം സംഘടിത നൂനപക്ഷ വോട്ട് ബാങ്കിന് കീഴടങ്ങിയതിന്റെ സൂചനയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ബി.ജെ.പി കാസര്‍കോട് ജില്ലാ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന്റെ പൊതു താല്‍പ്പര്യത്തെക്കാള്‍ കൂടുതല്‍ ഇടത് -വലത് മുന്നണികള്‍ വില കല്‍പ്പിക്കുന്നത് സംഘടിത മതശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കാണെന്ന ബി.ജെ.പിയുടെ നിലപാട് ശരിവെക്കുന്നതാണ് വര്‍ത്തമാന സംഭവങ്ങള്‍. ജനകീയ പ്രശ്‌നങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ഉയര്‍ത്തികൊണ്ട് ബി.ജെ.പി ലോകസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ […]

കാസര്‍കോട്: മുസ്ലിം ലീഗിനോടുള്ള സി.പി.എമ്മിന്റെ നിലപാടില്‍ വന്നിട്ടുള്ള വ്യത്യാസം സി.പി.എം സംഘടിത നൂനപക്ഷ വോട്ട് ബാങ്കിന് കീഴടങ്ങിയതിന്റെ സൂചനയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ബി.ജെ.പി കാസര്‍കോട് ജില്ലാ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ പൊതു താല്‍പ്പര്യത്തെക്കാള്‍ കൂടുതല്‍ ഇടത് -വലത് മുന്നണികള്‍ വില കല്‍പ്പിക്കുന്നത് സംഘടിത മതശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കാണെന്ന ബി.ജെ.പിയുടെ നിലപാട് ശരിവെക്കുന്നതാണ് വര്‍ത്തമാന സംഭവങ്ങള്‍. ജനകീയ പ്രശ്‌നങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും ഉയര്‍ത്തികൊണ്ട് ബി.ജെ.പി ലോകസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it