അരിവാളിനല്ലാതെ കുത്തില്ല; കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്

കുറ്റ്യാടി: സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുറ്റ്യാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. പുതിയ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. അരിവാള്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കല്ലാതെ വോട്ട് ചെയ്യില്ലെന്ന നിലപാടിിലാണ് പ്രാദേശിക നേതൃത്വം. പ്രാദേശിക നേതാക്കളടക്കം മാര്‍ച്ചില്‍ അണിനിരന്നതോടെ സംസ്ഥാന നേതൃത്വവും ഇടപെട്ടിരിക്കുകയാണ്. സിപിഎമ്മിന്റെ പേരിലെ ബാനറില്‍ പാര്‍ട്ടി കൊടികളുമേന്തി പ്രതിഷേധിച്ച അണികള്‍ പ്രാദേശിക വികാരം ദേശീയ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ബോധ്യപ്പെടുത്തുന്നതില്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടതായി ആരോപിച്ചു. കഴിഞ്ഞ ദിവസവും മുന്നണി […]

കുറ്റ്യാടി: സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കുറ്റ്യാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്. പുതിയ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം. അരിവാള്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്കല്ലാതെ വോട്ട് ചെയ്യില്ലെന്ന നിലപാടിിലാണ് പ്രാദേശിക നേതൃത്വം. പ്രാദേശിക നേതാക്കളടക്കം മാര്‍ച്ചില്‍ അണിനിരന്നതോടെ സംസ്ഥാന നേതൃത്വവും ഇടപെട്ടിരിക്കുകയാണ്.

സിപിഎമ്മിന്റെ പേരിലെ ബാനറില്‍ പാര്‍ട്ടി കൊടികളുമേന്തി പ്രതിഷേധിച്ച അണികള്‍ പ്രാദേശിക വികാരം ദേശീയ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും ബോധ്യപ്പെടുത്തുന്നതില്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടതായി ആരോപിച്ചു. കഴിഞ്ഞ ദിവസവും മുന്നണി തീരുമാനത്തിനെതിരായി കെ.പി കുഞ്ഞഹമ്മദ് കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുനൂറോളം പേര്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ നിരവധി പേരാണ് ബുധനാഴ്ച പ്രകടനത്തില്‍ പങ്കെടുത്തത്.

സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിട്ടും പരിഗണിക്കാതെയിരുന്നതാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. ചെങ്കൊടിയുടെ മാനം കാക്കാനാണ് ഈ പ്രതികരണമെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. ബ്രാഞ്ച് സെക്രട്ടറിമാരടക്കം ഇന്നത്തെ പ്രകടനത്തില്‍ പങ്കെടുത്തു. എന്നാല്‍ വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കുന്നുമ്മല്‍ ഏരിയാ കമ്മിറ്റിയ്ക്ക് കീഴിലുളള പ്രവര്‍ത്തകരാണ് ഇന്ന് ശക്തമായി പ്രതിഷേധിച്ചത്. പാര്‍ട്ടി പ്രതിഷേധത്തെ തുടര്‍ന്ന് പ്രശ്നത്തില്‍ സമവായ ചര്‍ച്ചയ്ക്കൊരുങ്ങുകയാണ് പാര്‍ട്ടി എന്നാണ് വിവരം. ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.

Related Articles
Next Story
Share it