സ്പീക്കറേയും സഭയേയും അവഹേളിച്ചു; കസ്റ്റംസിനെതിരേ അവകാശലംഘന നോട്ടിസുമായി സിപിഎം

തിരുവനന്തപുരം: സ്പീക്കറേയും സഭയേയും അവഹേളിച്ചുവെന്നാരോപിച്ച് കസ്റ്റംസിനെതിരേ അവകാശലംഘന നോട്ടിസുമായി സിപിഎം. നിയമസഭാസെക്രട്ടറിയുടെ കത്തിന് നല്‍കിയ മറുപടി പരസ്യപ്പെടുത്തിയതിനെതിരെയാണ് സിപിഎം രംഗത്തെത്തിയത്. രാജു എബ്രഹാമാണ് നോട്ടിസ് നല്‍കിയത്. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കുന്നതിന് സ്പീക്കറുടെ അനുമതി വേണം എന്നാണ് നിയമസഭാസെക്രട്ടറി കസ്റ്റംസിനെ അറിയിച്ചത്. ഇതിന് കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ നല്‍കിയ മറുപടിയില്‍ നിയമസഭാചട്ടം കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല എന്ന് പരാമര്‍ശിച്ചിരുന്നു. വിവരം ശേഖരിക്കാന്‍ വിളിച്ചുവരുത്തിയ ആളെയാണ് കുറ്റവാളിയായി ചൂണ്ടിക്കാട്ടിയത്. മറുപടി നിയമസഭാസെക്രട്ടറിക്ക് ലഭിക്കും മുമ്പ് […]

തിരുവനന്തപുരം: സ്പീക്കറേയും സഭയേയും അവഹേളിച്ചുവെന്നാരോപിച്ച് കസ്റ്റംസിനെതിരേ അവകാശലംഘന നോട്ടിസുമായി സിപിഎം. നിയമസഭാസെക്രട്ടറിയുടെ കത്തിന് നല്‍കിയ മറുപടി പരസ്യപ്പെടുത്തിയതിനെതിരെയാണ് സിപിഎം രംഗത്തെത്തിയത്. രാജു എബ്രഹാമാണ് നോട്ടിസ് നല്‍കിയത്. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കുന്നതിന് സ്പീക്കറുടെ അനുമതി വേണം എന്നാണ് നിയമസഭാസെക്രട്ടറി കസ്റ്റംസിനെ അറിയിച്ചത്.

ഇതിന് കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ നല്‍കിയ മറുപടിയില്‍ നിയമസഭാചട്ടം കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല എന്ന് പരാമര്‍ശിച്ചിരുന്നു. വിവരം ശേഖരിക്കാന്‍ വിളിച്ചുവരുത്തിയ ആളെയാണ് കുറ്റവാളിയായി ചൂണ്ടിക്കാട്ടിയത്. മറുപടി നിയമസഭാസെക്രട്ടറിക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് ബോധപൂര്‍വമാണെന്നും നോട്ടിസില്‍ പറയുന്നു.

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറില്‍ നിന്ന് മൊഴിയെടുത്ത കസ്റ്റംസ് അദ്ദേഹത്തെ വിട്ടയക്കുകയും ഇനി വിളിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it