കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാകണം - കെ.സുധാകരന്‍ എം.പി.
കാഞ്ഞങ്ങാട്: പകയുടെയും വിദ്വേഷത്തിന്റെയും കൊലപാതകത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ എം.പി. പറഞ്ഞു. ശരത് ലാല്‍-കൃപേഷ് മൂന്നാം രക്തസാക്ഷിത്വദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ പരിപാടി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തുടരന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. സിപിഎമ്മിന്റെ […]

കാഞ്ഞങ്ങാട്: പകയുടെയും വിദ്വേഷത്തിന്റെയും കൊലപാതകത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ എം.പി. പറഞ്ഞു. ശരത് ലാല്‍-കൃപേഷ് മൂന്നാം രക്തസാക്ഷിത്വദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ പരിപാടി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തുടരന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. സിപിഎമ്മിന്റെ മുഖമുദ്ര തന്നെ അക്രമമാണെന്നും കല്യാണ വീടുകള്‍ പോലും കൊലക്കളമാക്കുന്ന തരത്തില്‍ നാടിന്റെ ക്രമ സമാധാനം തകര്‍ന്നതായും രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ആരോപിച്ചു. കല്യോട്ട് ശരത്ത്‌ലാല്‍- കൃപേഷ് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
മുന്‍ ഡി.സി.സി പ്രസിഡണ്ടുമാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍,യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ.പി.സി.സി സെക്രട്ടറിമാരായ ബാലകൃഷണന്‍ പെരിയ, കെ നീലകണ്ഠന്‍, എം അസിനാര്‍, കെ.പി.സി.സി മെമ്പര്‍മാരായ, പി.എ. അഷറഫലി, കരിമ്പില്‍ കൃഷ്ണന്‍, മീനാക്ഷി ബാലകൃഷ്ണന്‍, ഡിസിസി ഭാരവാഹികളായ പി.ജി. ദേവ്, പി.വി. സുരേഷ്, ഗീത കൃഷ്ണന്‍, ധന്യാ സുരേഷ്, ടോമി പ്ലാച്ചേരി, മാമുനി വിജയന്‍, കരുണ്‍ താപ്പ, എം. സി പ്രഭാകരന്‍, കെ. പി പ്രകാശന്‍, ഹരീഷ് പി. നായര്‍,ജെ. എസ് സോമശേഖര ഷേനി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി. പി പ്രദീപ് കുമാര്‍, സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ്, സാജിദ് മൗവ്വല്‍, ബ്ലോക്ക് പ്രസിഡണ്ടുമാരായ സി. രാജന്‍ പെരിയ, കെ.ബലരാമന്‍ നമ്പ്യാര്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍, പി കുഞ്ഞിക്കണ്ണന്‍, ലക്ഷ്മണ പ്രഭു, കെ. വാരിജാക്ഷന്‍, കെ ഖാലിദ്, തോമസ് മാത്യു, നേതാക്കളായ അഡ്വ. എം കെ ബാബുരാജ്, ടി. രാമകൃഷണന്‍, പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദന്‍, ശരത്‌ലാലിന്റെ പിതാവ് പി. കെ സത്യനാരായണന്‍, കൃപേഷിന്റെ പിതാവ് പി. വി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.