സി.പി.എം. വര്‍ഗീയ ദ്രുവീകരണം നടത്തുന്നു-കെ.എം. ഖാദര്‍ മൊയ്തീന്‍

കാസര്‍കോട്: ഇടത് പക്ഷ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി, തൊഴിലിനും വികസനത്തിനും മതേതരത്വ സംരക്ഷണത്തിനും എസ്.ടി.യു. സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരസംഗമങ്ങള്‍ക്ക് കാസര്‍കോട്ട് തുടക്കമായി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സമര സംഗമം മുസ്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ കെ.എം. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം. തുടര്‍ ഭരണത്തിന് വേണ്ടി വര്‍ഗീയ ദ്രുവീകരണം നടത്തുകയാണെന്ന് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. എസ്.ടി.യു. ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് […]

കാസര്‍കോട്: ഇടത് പക്ഷ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി, തൊഴിലിനും വികസനത്തിനും മതേതരത്വ സംരക്ഷണത്തിനും എസ്.ടി.യു. സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരസംഗമങ്ങള്‍ക്ക് കാസര്‍കോട്ട് തുടക്കമായി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സമര സംഗമം മുസ്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ കെ.എം. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം. തുടര്‍ ഭരണത്തിന് വേണ്ടി വര്‍ഗീയ ദ്രുവീകരണം നടത്തുകയാണെന്ന് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. എസ്.ടി.യു. ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് സ്വാഗതം പറഞ്ഞു. എസ്.ടി.യു. ദേശീയ പ്രസിഡണ്ട് അഡ്വ.എം. റഹ്‌മത്തുല്ല, സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, വൈസ് പ്രസിഡണ്ട് എം.എ.കരീം, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി.അഹമ്മദലി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറിമാരായ കല്ലടി അബൂബക്കര്‍, പി.എ.ഷാഹുല്‍ ഹമീദ്, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, പി.എം.മുനീര്‍ ഹാജി, വി.പി.അബ്ദുല്‍ ഖാദര്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍, കാസര്‍കോട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എ.എം.കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം.അബ്ബാസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്‌റഫ് ,ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി.കബീര്‍, എസ്.ടി.യു. ജില്ലാ ഭാരവാഹികളായ എ.അഹമ്മദ് ഹാജി, ഷരീഫ് കൊടവഞ്ചി, മുംതാസ് സമീറ, ബീഫാത്തിമ ഇബ്രാഹിം, പി.പി.നസീമ, ഷംസുദ്ദീന്‍ ആയിറ്റി, കുഞ്ഞാമദ് കല്ലൂരാവി, എം.എ. മക്കാര്‍, മുത്തലിബ് പാറക്കെട്ട്, പി.ഐ.എ. ലത്തീഫ്, ഉമ്മര്‍ അപ്പോളൊ, എ.ജി.അമീര്‍ ഹാജി, മാഹിന്‍ മുണ്ടക്കൈ പ്രസംഗിച്ചു.

Related Articles
Next Story
Share it