ഒന്നിച്ചുനിന്നാല്‍ ഒന്നായി പോകാം; അല്ലെങ്കില്‍ രണ്ട് ഭാഗവും പടിക്ക് പുറത്ത്; ഐ.എന്‍.എല്ലിന് സി.പി.എമ്മിന്റെ അന്ത്യശാസനം

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത തുടരുന്ന സാഹചര്യത്തില്‍ ഐ.എന്‍.എല്ലിന് അന്ത്യശാസനം നല്‍കി സി.പി.എം. ഒന്നിച്ചുനിന്നാല്‍ ഒന്നായി പോകാമെന്നും ഒരു പാര്‍ട്ടിയായി വന്നാല്‍ മാത്രമെ മുന്നണിയില്‍ ഉണ്ടാകൂ എന്നും സി.പി.എം മുന്നറിയിപ്പ് നല്‍കിയതായാണ് റിപോര്‍ട്ട്. മുന്നണിയില്‍ ഒരു പാര്‍ട്ടി മതിയെന്നും ഒന്നിക്കാനുള്ള വഴികള്‍ തേടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ രണ്ടു വിഭാഗത്തിനും അന്ത്യശാസനം നല്‍കി. ഉടനെ നിലപാട് അറിയിക്കാമെന്ന് ഇരുവിഭാഗവും മറുപടി നല്‍കി. ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് അബ്ദുല്‍ വഹാബ് കോടിയേരിയെ അറിയിച്ചു. ഒന്നിച്ചുപോവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. […]

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത തുടരുന്ന സാഹചര്യത്തില്‍ ഐ.എന്‍.എല്ലിന് അന്ത്യശാസനം നല്‍കി സി.പി.എം. ഒന്നിച്ചുനിന്നാല്‍ ഒന്നായി പോകാമെന്നും ഒരു പാര്‍ട്ടിയായി വന്നാല്‍ മാത്രമെ മുന്നണിയില്‍ ഉണ്ടാകൂ എന്നും സി.പി.എം മുന്നറിയിപ്പ് നല്‍കിയതായാണ് റിപോര്‍ട്ട്. മുന്നണിയില്‍ ഒരു പാര്‍ട്ടി മതിയെന്നും ഒന്നിക്കാനുള്ള വഴികള്‍ തേടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ രണ്ടു വിഭാഗത്തിനും അന്ത്യശാസനം നല്‍കി. ഉടനെ നിലപാട് അറിയിക്കാമെന്ന് ഇരുവിഭാഗവും മറുപടി നല്‍കി.

ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് അബ്ദുല്‍ വഹാബ് കോടിയേരിയെ അറിയിച്ചു. ഒന്നിച്ചുപോവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. പാര്‍ട്ടിയെ വളര്‍ത്തിയവര്‍ ഐക്യമാണ് ആഗ്രഹിക്കുന്നതെന്നും ആ വികാരത്തിനൊപ്പം നില്‍ക്കുമെന്നും വഹാബ് വ്യക്തമാക്കി. ചര്‍ച്ച ചെയ്ത് മറുപടി പറയാമെന്ന് കാസിം ഇരിക്കൂര്‍ വ്യക്തമാക്കി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ച.

അതേസമയം വഹാബ് വിഭാഗവുമായി ചേര്‍ന്നുപോവാനാവില്ലെന്നാണ് കാസിം ഇരിക്കൂര്‍ പക്ഷത്തിന്റെ നിലപാടെന്നാണ് അറിയുന്നത്. ഐഡിയോളജിയേക്കാള്‍ വലുതല്ല മന്ത്രിസ്ഥാനമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ട്രഷററും ദേശീയ ജനറല്‍ സെക്രട്ടറിയുമായ എ.എം.എന്‍ നൗഷാദ് പറഞ്ഞു. മന്ത്രി അവരുമായി എന്ത് ചര്‍ച്ച ചെയ്താലും തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ദേശീയ പ്രസിഡന്റാണെന്നും ദേശീയ പ്രസിഡന്റിനെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ചവരാണ് വഹാബും കൂട്ടരുമെന്നും നൗഷാദ് ആരോപിച്ചു.

Related Articles
Next Story
Share it