കെ കെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സിപിഎം ദേശീയ നേതൃത്തിന് അതൃപ്തി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സിപിഎം ദേശീയ നേതൃത്തിന് അതൃപ്തിയെന്ന് റിപോര്‍ട്ട്. ഒന്നാം പിണറായി മന്ത്രി സഭയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ശൈലജയെ മാറ്റിനിര്‍ത്തുന്നത് ഉചിതമായ തീരുമാനമല്ലെന്നും, അതിനാല്‍ അതിന്റെ കാരണം വിശദീകരിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനുണ്ടന്നും വൃന്ദ കാരാട്ട് പറഞ്ഞു. പുതുമുഖ മന്ത്രിസഭയെയാണ് തീരുമാനിച്ചതെങ്കിലും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും തുടരുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്നുചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ […]

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സിപിഎം ദേശീയ നേതൃത്തിന് അതൃപ്തിയെന്ന് റിപോര്‍ട്ട്. ഒന്നാം പിണറായി മന്ത്രി സഭയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ശൈലജയെ മാറ്റിനിര്‍ത്തുന്നത് ഉചിതമായ തീരുമാനമല്ലെന്നും, അതിനാല്‍ അതിന്റെ കാരണം വിശദീകരിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനുണ്ടന്നും വൃന്ദ കാരാട്ട് പറഞ്ഞു.

പുതുമുഖ മന്ത്രിസഭയെയാണ് തീരുമാനിച്ചതെങ്കിലും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും തുടരുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്നുചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ശൈലജയ്ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

അണികള്‍ക്കിടയില്‍ നിന്ന് പരസ്യ പ്രതികരണം ഉണ്ടായാല്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനത്തില്‍ പിന്നോക്കം പോകേണ്ടി വന്നേക്കും. മുമ്പ് വി.എസ് അച്യൂതാനന്ദന് വേണ്ടി അത്തരത്തിലൊരു പ്രതിഷേധം നടന്നിരുന്നു. അതേസമയം ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവനയുമായി രംഗത്തുവന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ തലവേദനയാകും. സിനിമാപ്രവര്‍ത്തകരടക്കം ശൈലജ ടീച്ചര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്.

അതേസമയം പൊതുജനങ്ങള്‍ക്കിടയില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ടീച്ചര്‍ നേടിയ സ്വീകാര്യതയില്‍ പാര്‍ട്ടിക്കകത്ത് ഭയമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇത്തവണയും മന്ത്രിയായി തിളങ്ങിയാല്‍ ഭാവിയില്‍ ശൈലജ ടീച്ചറെ മുന്‍നിര്‍ത്തി വനിതാ മുഖ്യമന്ത്രിയെന്ന വാദത്തിന് ശക്തിയേറുമെന്ന് ഭയന്ന് മുളയിലെ നുള്ളുകയായിരുന്നുവെന്ന് ചിലര്‍ പറയുന്നു. പാര്‍ട്ടിയിലെ ഗ്രൂപ്പുകളില്‍ വലിയ സ്വാധീനമില്ലാതിരുന്ന ശൈലജയെ എളുപ്പത്തില്‍ മാറ്റിനിര്‍ത്താന്‍ സംസ്ഥാന നേതൃത്വത്തിനും കഴിഞ്ഞു.

Related Articles
Next Story
Share it