സി.പി.എം മഞ്ചേശ്വരം ഏരിയാ സമ്മേളനത്തിന് തുടക്കമായി
വോര്‍ക്കാടി: സി.പി.എം മഞ്ചേശ്വരം ഏരിയാസമ്മേളനത്തിന് വോര്‍ക്കാടി വിശ്വപ്രഭ ഹാളില്‍ (ജാരപ്പ ഷെട്ടി മാസ്റ്റര്‍ നഗര്‍) തുടക്കമായി. സംസ്ഥാന കമ്മിറ്റി അംഗം കെപി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രഹാസ ഷെട്ടി പതാക ഉയര്‍ത്തി. ഭാരതി എസ് സുള്ള്യമെ രക്തസാക്ഷി പ്രമേയവും സി അരവിന്ദ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെആര്‍ ജയാനന്ദന്‍ സ്വാഗതം പറഞ്ഞു. 15 ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 115 പ്രതിനിധികള്‍ പങ്കെടുക്കുന്നു. 26 പേര്‍ വനിതകളാണ്. അബ്ദുറസാഖ് ചിപ്പാര്‍, […]

വോര്‍ക്കാടി: സി.പി.എം മഞ്ചേശ്വരം ഏരിയാസമ്മേളനത്തിന് വോര്‍ക്കാടി വിശ്വപ്രഭ ഹാളില്‍ (ജാരപ്പ ഷെട്ടി മാസ്റ്റര്‍ നഗര്‍) തുടക്കമായി. സംസ്ഥാന കമ്മിറ്റി അംഗം കെപി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രഹാസ ഷെട്ടി പതാക ഉയര്‍ത്തി. ഭാരതി എസ് സുള്ള്യമെ രക്തസാക്ഷി പ്രമേയവും സി അരവിന്ദ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെആര്‍ ജയാനന്ദന്‍ സ്വാഗതം പറഞ്ഞു.
15 ഏരിയാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 115 പ്രതിനിധികള്‍ പങ്കെടുക്കുന്നു. 26 പേര്‍ വനിതകളാണ്. അബ്ദുറസാഖ് ചിപ്പാര്‍, ഭാരതി എസ് സുള്ള്യമെ, സാദിഖ് ചെറുഗോളി, ടി രാമചന്ദ്ര എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. കെവി കുഞ്ഞിരാമന്‍, കെആര്‍ ജയാനന്ദന്‍, സി അരവിന്ദ, ബേബി ഷെട്ടി എന്നിവരാണ് സ്റ്റിയറിങ് കമ്മിറ്റിയില്‍. സി അരവിന്ദ (പ്രമേയം), നവീന്‍കുമാര്‍ (മിനിട്‌സ്, രജിസ്ട്രേഷന്‍), കെ കമലാക്ഷ (ക്രഡന്‍ഷ്യല്‍) എന്നിവര്‍ കണ്‍വീനറായി കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
ഏരിയാ സെക്രട്ടറി കെവി കുഞ്ഞിരാമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടന്നു. ജില്ലാസെക്രട്ടറി എംവി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിവി രമേശന്‍, എം ശങ്കര്‍ റൈ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ഞായര്‍ പൊതുചര്‍ച്ചക്കുള്ള മറുപടി, എരിയാ കമ്മിറ്റി തെരഞ്ഞെടുപ്പ്, ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കല്‍, ക്രഡന്‍ഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് അവതരണം എന്നിവ നടക്കും. വൈകിട്ട് നാലിന് മജീര്‍പ്പള്ളയിലെ അബൂബക്കര്‍ സിദ്ദിഖ് നഗറില്‍ പൊതുസമ്മേളനം നടക്കും. ബാലസംഘം പ്രവര്‍ത്തകരായ എംആര്‍ വര്‍ഷ, പി യശ്വസി, പി വൈഷണവി, പ്രതീക്ഷ, നിരീക്ഷ, എസ് ധന്‍വിത എന്നിവര്‍ സ്വാഗതഗാനം അവതരിപ്പിച്ചു.