സി.പി.എം നേതാവ് അഡ്വ. പാവല്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പ്രമുഖ സി.പി.എം. നേതാവ് അഡ്വ. പാവല്‍ കുഞ്ഞിക്കണ്ണന്‍ (71) അന്തരിച്ചു. ചിറ്റാരിക്കാല്‍ സ്വദേശിയായ കുഞ്ഞിക്കണ്ണന്‍ ദീര്‍ഘകാലം കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായിരുന്നു. സി.പി.എം. കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒന്നര പതിറ്റാണ്ടുകാലമായി മലയോരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഭാര്യ: പദ്മിനി (റിട്ട. അധ്യാപിക). മക്കള്‍: ജൈജേഷ് (അസോസിയേറ്റ് പ്രൊഫസര്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, പരിയാരം), ബിജു (സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍), വരുണ്‍ (അമേരിക്ക). […]

കാഞ്ഞങ്ങാട്: പ്രമുഖ സി.പി.എം. നേതാവ് അഡ്വ. പാവല്‍ കുഞ്ഞിക്കണ്ണന്‍ (71) അന്തരിച്ചു. ചിറ്റാരിക്കാല്‍ സ്വദേശിയായ കുഞ്ഞിക്കണ്ണന്‍ ദീര്‍ഘകാലം കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായിരുന്നു. സി.പി.എം. കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒന്നര പതിറ്റാണ്ടുകാലമായി മലയോരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഭാര്യ: പദ്മിനി (റിട്ട. അധ്യാപിക). മക്കള്‍: ജൈജേഷ് (അസോസിയേറ്റ് പ്രൊഫസര്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, പരിയാരം), ബിജു (സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍), വരുണ്‍ (അമേരിക്ക). മരുമക്കള്‍: ചിത്രലേഖ (അധ്യാപിക, പയ്യന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), രേഷ്മ (പൊയിനാച്ചി), പ്രിന്‍സി (മാനന്തവാടി), സഹോദരങ്ങള്‍: യശോദ, പരേതരായ കുഞ്ഞമ്പു, ലക്ഷ്മി.

Related Articles
Next Story
Share it