ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കുന്ന പാര്‍ട്ടി സി.പി.എം-വി.ഡി സതീശന്‍

കാസര്‍കോട്: ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കുന്ന പാര്‍ട്ടി സി.പി.എമ്മാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. തിങ്കളാഴ്ച ഉച്ചയോടെ വിദ്യാനഗറിലെ ഡി.സി.സി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ആര്‍ കാര്‍ത്തികേയന്റെയും സഹഭാരവാഹികളുടെയും സ്ഥാനാരോഹണചടങ്ങ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും പല വേദികളിലും ആരോപിക്കുന്നത്. വ്യാജ ഇലക്ഷന്‍ കാര്‍ഡും വ്യാജ ആധാര്‍ കാര്‍ഡും അടക്കമുള്ള വ്യാജരേഖകള്‍ ഉണ്ടാക്കിയ ചരിത്രം […]

കാസര്‍കോട്: ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കുന്ന പാര്‍ട്ടി സി.പി.എമ്മാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. തിങ്കളാഴ്ച ഉച്ചയോടെ വിദ്യാനഗറിലെ ഡി.സി.സി ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ.ആര്‍ കാര്‍ത്തികേയന്റെയും സഹഭാരവാഹികളുടെയും സ്ഥാനാരോഹണചടങ്ങ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കളും പല വേദികളിലും ആരോപിക്കുന്നത്. വ്യാജ ഇലക്ഷന്‍ കാര്‍ഡും വ്യാജ ആധാര്‍ കാര്‍ഡും അടക്കമുള്ള വ്യാജരേഖകള്‍ ഉണ്ടാക്കിയ ചരിത്രം സി.പി.എമ്മിനുള്ളതാണ്. ഇതൊക്കെ മറച്ചുവെച്ചുകൊണ്ടാണ് സി.പി.എം യൂത്ത് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്. നവകേരളസദസ്സിന്റെ മറവില്‍ കൊള്ളക്കാര്‍ കേരളത്തില്‍ കാട്ടിക്കൂട്ടുന്ന നാടകങ്ങള്‍ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. സംസ്ഥാനത്ത് സ്റ്റാലിന്‍ ശൈലിയിലുള്ള ഭരണമാണ് നടക്കുന്നത്. പ്രതിഷേധിക്കുന്നവരെ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമം നടത്തുന്നു. സ്വന്തം പാര്‍ട്ടിക്കാരനെ പോലും അക്രമിക്കാന്‍ മടിയില്ലാത്തവരായി സി.പി.എം മാറി. ജനാധിപത്യരീതിയിലുള്ള ചെറിയ പ്രതിഷേധങ്ങളെ പോലും മുഖ്യമന്ത്രി ഭയക്കുകയാണ്. ആയിരം പൊലീസുകാരുടെയും ക്രിമിനല്‍ സംഘങ്ങളുടെയും അകമ്പടിയുണ്ടെങ്കില്‍ മാത്രം കേരളത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഭീരുവായ മുഖ്യമന്ത്രിയാണ് ഊരിപ്പിടിച്ച വാളിന്റെ വീര കഥ പറഞ്ഞുകൊണ്ട് നടക്കുന്നത്. നവകേരള സദസ്സ് വലിയ സംഭവമാണെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. ഇത് പൊതുജനങ്ങളുടെ അഭിപ്രായമല്ല. പിണറായിയുടെ സ്വന്തം അഭിപ്രായമാണ്. ജനങ്ങളുടെ അഭിപ്രായം അറിയണമെങ്കില്‍ പിണറായി വിജയന്‍ വേഷം മാറി അവരെ സമീപിക്കണം. തന്നെക്കുറിച്ചുള്ള അഭിപ്രായമറിയാന്‍ ഹിറ്റ്‌ലര്‍ വേഷം മാറി ഇറങ്ങിയപ്പോള്‍ മോശം അഭിപ്രായം കേള്‍ക്കേണ്ടിവന്ന ദുരനുഭവമായിരിക്കും പിണറായിക്കും ഉണ്ടാവുകയെന്ന് സതീശന്‍ പറഞ്ഞു. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും സംഘടനാപ്രവര്‍ത്തനങ്ങളും സമരങ്ങളും യൂത്ത് കോണ്‍ഗ്രസ് നന്നായി തന്നെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും സതീശന്‍ വ്യക്തമാക്കി. വി.പി പ്രദീപ്കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഹക്കീം കുന്നില്‍, കെ. നീലകണ്ഠന്‍, കെ.പി കുഞ്ഞിക്കണ്ണന്‍ തുടങ്ങി നിരവധി നേതാക്കള്‍ സംബന്ധിച്ചു.

Related Articles
Next Story
Share it