ഐ.എന്‍.എല്ലിലെ കോഴ വിവാദത്തില്‍ ഇടപെട്ട് സി.പി.എം; മുന്നണിക്ക് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകരുത്, പരസ്യ പ്രതികരണം പാടില്ല

തിരുവനന്തപുരം: ഐ.എന്‍എല്ലില്‍ ഉയര്‍ന്നുവന്ന കോഴ ആരോപണത്തില്‍ ഇടപെട്ട് സി.പി.എം. മുന്നണിക്ക് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളും ഉണ്ടാകരുതെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കി. ഐ.എന്‍.എല്‍ നേതാക്കളെ എ.കെ.ജി സെന്ററില്‍ വിളിച്ച് വരുത്തിയാണ് താക്കീത് നല്‍കിയത്. പാര്‍ട്ടിക്കുള്ളിലെ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ഐ.എന്‍.എല്‍ നേതാക്കളെ എ.കെ.ജി സെന്ററില്‍ വിളിച്ച് വരുത്തിയത്. പി.എസ്.സി അംഗത്വത്തിനും, കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിനും ഐ.എന്‍.എല്‍ നേതാക്കള്‍ കോഴവാങ്ങി എന്നായിരിന്നു ആരോപണം. പരസ്യ […]

തിരുവനന്തപുരം: ഐ.എന്‍എല്ലില്‍ ഉയര്‍ന്നുവന്ന കോഴ ആരോപണത്തില്‍ ഇടപെട്ട് സി.പി.എം. മുന്നണിക്ക് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളും ഉണ്ടാകരുതെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കി. ഐ.എന്‍.എല്‍ നേതാക്കളെ എ.കെ.ജി സെന്ററില്‍ വിളിച്ച് വരുത്തിയാണ് താക്കീത് നല്‍കിയത്. പാര്‍ട്ടിക്കുള്ളിലെ ആരോപണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ഐ.എന്‍.എല്‍ നേതാക്കളെ എ.കെ.ജി സെന്ററില്‍ വിളിച്ച് വരുത്തിയത്.

പി.എസ്.സി അംഗത്വത്തിനും, കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിനും ഐ.എന്‍.എല്‍ നേതാക്കള്‍ കോഴവാങ്ങി എന്നായിരിന്നു ആരോപണം. പരസ്യ പ്രതികരണം പാടില്ലെന്നും സര്‍ക്കാരിന്റെയും മുന്നണിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടാതിരിക്കാന്‍ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കണമെന്നും സി.പി.എം നിര്‍ദേശിച്ചു.

പാര്‍ട്ടിക്കതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ബാലിശമാണെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിഛായക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു.

Related Articles
Next Story
Share it