വാഹനാപകടത്തില്‍ പരിക്കേറ്റ ഹൈനസിന്റെ ചികിത്സക്ക് കൈകോര്‍ത്ത് സി.പി.എം

പടുപ്പ്: ബൈക്കില്‍ സഞ്ചരിക്കവെ തെറിച്ച് വീണ് ഐ.ടി ജീവനക്കാരിയായ യുവതി മരിക്കുകയും കോളേജ് വിദ്യാര്‍ത്ഥിയായ യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുടുംബത്തിന് കൈതാങ്ങായി സി.പി.എം പ്രവര്‍ത്തകര്‍. സി.പി.എം പടുപ്പ് ലോക്കല്‍ സെക്രട്ടറിയും ബേഡകം ഏരിയ കമ്മിറ്റിയംഗവുമായ കെ.എന്‍. രാജന്റെ നേതൃത്വത്തിലാണ് ആശ്വാസവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയത്. ഞായറാഴ്ച രാത്രിയാണ് കര്‍മ്മംതോടിയില്‍ നിന്ന് സിനിമ കണ്ട് വരുമ്പോള്‍ കോട്ടൂര്‍ വളവില്‍ വെച്ചുണ്ടായ അപകടത്തില്‍ ആനക്കല്ലിലെ ഹണി അബ്രഹാം മരിച്ചത്. അപകടത്തില്‍ സഹോദരനായ മുന്നാട് പിപ്പിള്‍സ് കോളേജ് ബി.ബി.എ […]

പടുപ്പ്: ബൈക്കില്‍ സഞ്ചരിക്കവെ തെറിച്ച് വീണ് ഐ.ടി ജീവനക്കാരിയായ യുവതി മരിക്കുകയും കോളേജ് വിദ്യാര്‍ത്ഥിയായ യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കുടുംബത്തിന് കൈതാങ്ങായി സി.പി.എം പ്രവര്‍ത്തകര്‍. സി.പി.എം പടുപ്പ് ലോക്കല്‍ സെക്രട്ടറിയും ബേഡകം ഏരിയ കമ്മിറ്റിയംഗവുമായ കെ.എന്‍. രാജന്റെ നേതൃത്വത്തിലാണ് ആശ്വാസവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയത്. ഞായറാഴ്ച രാത്രിയാണ് കര്‍മ്മംതോടിയില്‍ നിന്ന് സിനിമ കണ്ട് വരുമ്പോള്‍ കോട്ടൂര്‍ വളവില്‍ വെച്ചുണ്ടായ അപകടത്തില്‍ ആനക്കല്ലിലെ ഹണി അബ്രഹാം മരിച്ചത്. അപകടത്തില്‍ സഹോദരനായ മുന്നാട് പിപ്പിള്‍സ് കോളേജ് ബി.ബി.എ വിദ്യാര്‍ത്ഥി ഹൈനസ് അബ്രഹാമിന് പരിക്കേറ്റിരുന്നു. മംഗളൂരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ് ഹൈനസ്. ഐ.ടി സോഫ്റ്റ് വെയര്‍ ബിരുദധാരിയായ ഹണി ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് നടത്തി വരികയായിരുന്നു. മെച്ചപ്പെട്ട പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇവരുടെ അച്ഛന്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയമായി ചികിത്സയിലാണ്. മകളുടെ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ കിട്ടുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്റെ ആശ്രയം.
മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ഹൈനസിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ആശങ്കപ്പെട്ട് കഴിയുന്ന കുടുംബത്തിന് ആശ്വാസമായി ഹൈനസിന്റെ ശസ്ത്രക്രിയക്ക് ആസ്പത്രിയില്‍ കെട്ടിവെക്കാനുള്ള അര ലക്ഷം രൂപ കുടുംബത്തെ എല്‍പ്പിച്ചു. ആസ്പത്രിയിലെ തുടര്‍ ചികിത്സയും സി.പി.എം പ്രവര്‍ത്തകര്‍ കുടുംബത്തിന് വാഗ്ദാനം ചെയ്തു.
അതോടൊപ്പം അബ്രഹാമിന്റെ ചികിത്സക്കാവശ്യമായ സഹായവും വാഗ്ദാനം ചെയ്തു. പാലിയേറ്റീവ് ക്ലസ്റ്റര്‍ യൂണിറ്റിന്റെ സഹായവും ഇതിനായി തേടും.
സി. പി.എം സമാഹരിച്ച തുക ലോക്കല്‍ സെക്രട്ടറി കെ.എന്‍. രാജന്‍ അബ്രഹാമിന് കൈമാറി. ലോക്കല്‍ കമ്മിറ്റിയംഗം പി.എസ്. റജി, ആനക്കല്‍ ബ്രാഞ്ച് സെക്രട്ടറി മുസ്തഫ, സജു അഗസ്റ്റിന്‍, അഭിലാഷ്, അനീഷ്, റോബിന്‍ എന്നിവരും പങ്കെടുത്തു.

Related Articles
Next Story
Share it