മടിക്കൈയുടെ ചുവന്ന മണ്ണില്‍ ആദ്യമായി സി.പി.എം ജില്ലാ സമ്മേളനം; സ്വാഗതസംഘമായി

കാഞ്ഞങ്ങാട്: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ മടിക്കൈയുടെ ചുവന്ന മണ്ണ് ഇത്തവണത്തെ ജില്ലാ സമ്മേളന വേദിയാകും. പോരാട്ടങ്ങളുടെ മണ്ണ് ആദ്യമായാണ് സമ്മേളന വേദിയാകുന്നത്. സ്വാഗതസംഘം രൂപീകരിച്ചു. ജനുവരി 21 മുതല്‍ 23 വരെ മടിക്കൈ അമ്പലത്തുകരയിലാണ് സമ്മേളനം. അമ്പലത്തുകരയിലെ മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, സെക്രട്ടറിയേറ്റംഗങ്ങളായ കെ.വി. കുഞ്ഞിരാമന്‍, […]

കാഞ്ഞങ്ങാട്: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ മടിക്കൈയുടെ ചുവന്ന മണ്ണ് ഇത്തവണത്തെ ജില്ലാ സമ്മേളന വേദിയാകും. പോരാട്ടങ്ങളുടെ മണ്ണ് ആദ്യമായാണ് സമ്മേളന വേദിയാകുന്നത്. സ്വാഗതസംഘം രൂപീകരിച്ചു.
ജനുവരി 21 മുതല്‍ 23 വരെ മടിക്കൈ അമ്പലത്തുകരയിലാണ് സമ്മേളനം. അമ്പലത്തുകരയിലെ മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി സതീഷ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, സെക്രട്ടറിയേറ്റംഗങ്ങളായ കെ.വി. കുഞ്ഞിരാമന്‍, പി. ജനാര്‍ദ്ദനന്‍, ജില്ലകമ്മിറ്റിയംഗങ്ങളായ സി. പ്രഭാകരന്‍, ടി.വി. ഗോവിന്ദന്‍, ടി.കെ. രവി, പി. ബേബി, സി.ജെ. സജിത്ത്, ഏരിയ സെക്രട്ടറി എം. രാജന്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പി. കരുണാകരന്‍, എം.വി ബാലകൃഷ്ണന്‍, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ (രക്ഷാധികാരികള്‍). കെ.പി. സതീഷ്ചന്ദ്രന്‍ (ചെയര്‍മാന്‍), വി.കെ രാജന്‍, പി. ബേബി, ടി.കെ രവി, എം. ലക്ഷ്മി, ടി.വി ശാന്ത, എസ്. പ്രീത (വൈസ് ചെയര്‍മാന്‍). സി. പ്രഭാകരന്‍ (ജനറല്‍ കണ്‍വീനര്‍), എം. രാജന്‍, കരുവക്കാന്‍ ദാമോദരന്‍, വി. പ്രകാശന്‍, ശശീന്ദ്രന്‍ മടിക്കൈ, മടത്തിനാട്ട് രാജന്‍, കെ. നാരായണന്‍ (കണ്‍വീനര്‍).

Related Articles
Next Story
Share it