സി.പി.എം ജില്ലാ സമ്മേളനം 21 മുതല്‍ 23 വരെ മടിക്കൈ അമ്പലത്തുകരയില്‍

കാഞ്ഞങ്ങാട്: സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി 21 മുതല്‍ 23 വരെ മടിക്കൈ അമ്പലത്തുകരയിലെ കെ. ബാലകൃഷ്ണന്‍ നഗരിയില്‍ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങളായതായി ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. സതീഷ് ചന്ദ്രന്‍, വി.കെ. രാജന്‍, എം.രാജന്‍, കൊട്ടറ വാസുദേവ്, സി. പ്രഭാകരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും. പി. കരുണാകരന്‍, ഇ.പി ജയരാജന്‍, മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, പി. കെ […]

കാഞ്ഞങ്ങാട്: സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി 21 മുതല്‍ 23 വരെ മടിക്കൈ അമ്പലത്തുകരയിലെ കെ. ബാലകൃഷ്ണന്‍ നഗരിയില്‍ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങളായതായി ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി. സതീഷ് ചന്ദ്രന്‍, വി.കെ. രാജന്‍, എം.രാജന്‍, കൊട്ടറ വാസുദേവ്, സി. പ്രഭാകരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും. പി. കരുണാകരന്‍, ഇ.പി ജയരാജന്‍, മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, പി. കെ ശ്രീമതി ടീച്ചര്‍, കെ.കെ ശൈലജ ടീച്ചര്‍, ആനത്തലവട്ടം ആനന്ദന്‍, ടി.പി രാമകൃഷ്ണന്‍ എന്നീ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലയിലെ 26,120 അംഗങ്ങളെ പ്രതിനിധീകരിച്ച് 150 പ്രതിനിധികളും 35 കമ്മിറ്റി അംഗങ്ങളും ഉള്‍പ്പടെ 185 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജനുവരി 21ന് രാവിലെ 9.30ന് പതാക ഉയര്‍ത്തും. ദീപ ശിഖയും തെളിയിക്കും. ഉദ്ഘാടന പ്രസംഗത്തിനുശേഷം ജില്ലാ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. പൊതു സമ്മേളനം, സാംസ്‌കാരിക സമ്മേളനം, രക്തസാക്ഷി കുടുംബ സംഗമം, പൊതു സമ്മേളനത്തിലേക്കുള്ള കൊടി കൊടിമര ജാഥകള്‍ എന്നിവ ഒഴിവാക്കി. സമ്മേളനത്തിന്റെ ഭാഗമായുള്ള ചരിത്ര ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. വടക്കെ മലബാറില്‍ ദേശീയ പ്രസ്ഥാനം പ്രവര്‍ത്തനം തുടങ്ങിയ ആദ്യ പ്രദേശങ്ങളില്‍ ഒന്നായ മടിക്കൈ പഞ്ചായത്തില്‍ വെച്ച് ആദ്യമായി നടക്കുന്ന ജില്ലാ സമ്മേളനം എന്ന പ്രത്യേകത കൂടിയുണ്ട്.

Related Articles
Next Story
Share it