സി.പി.എം. ജില്ലാ കമ്മിറ്റിക്ക് ഒരുങ്ങുന്നത് ഹൈടെക്ക് ഓഫീസ്; ഉദ്ഘാടനം ഡിസംബര്‍ 26ന്

കാസര്‍കോട്: നാലുകോടിയോളം രൂപ ചിലവില്‍ നിര്‍മിച്ച സി.പി.എമ്മിന്റെ ഹൈടെക്ക് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് സജ്ജമായി. വിദ്യാനഗര്‍ ചാലയില്‍ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ എ.കെ.ജി. മന്ദിരത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഡിസംബര്‍ 26ന് എ.കെ.ജി. മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചാലയിലെ 41 സെന്റ് സ്ഥലത്ത് 2019 ഫെബ്രുവരി 22നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടത്തിന് തറക്കല്ലിട്ടത്. നാലുകോടിയോളം രൂപ ചിലവിട്ട് നിര്‍മിച്ച സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30,000 […]

കാസര്‍കോട്: നാലുകോടിയോളം രൂപ ചിലവില്‍ നിര്‍മിച്ച സി.പി.എമ്മിന്റെ ഹൈടെക്ക് ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് സജ്ജമായി. വിദ്യാനഗര്‍ ചാലയില്‍ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസായ എ.കെ.ജി. മന്ദിരത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഡിസംബര്‍ 26ന് എ.കെ.ജി. മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ചാലയിലെ 41 സെന്റ് സ്ഥലത്ത് 2019 ഫെബ്രുവരി 22നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടത്തിന് തറക്കല്ലിട്ടത്. നാലുകോടിയോളം രൂപ ചിലവിട്ട് നിര്‍മിച്ച സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30,000 ചതുരശ്ര അടിയിലാണ് ബഹുനില കെട്ടിടം പൂര്‍ത്തിയാകുന്നത്. വര്‍ഗ ബഹുജന സംഘടനകള്‍ക്കും ഇ.എം.എസ്. പഠന കേന്ദ്രത്തിനും പ്രത്യേകം മുറികള്‍ ഒരുക്കിയിട്ടുണ്ട്. ശീതീകരിച്ച വിശാലമായ സമ്മേളന ഹാള്‍, ലൈബ്രറി, വായനാമുറി എന്നിവയും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പ്രത്യേകം മുറികളും തയ്യാറാക്കിയിട്ടുണ്ട്. അതിഥികള്‍ക്കുള്ള പ്രത്യേക വിശ്രമ മുറികളുമുണ്ട്.
വൈഫൈ അടക്കമുള്ള സൗകര്യങ്ങളുണ്ടാകും. കെട്ടിടത്തിനടിയില്‍ 100 കാറുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യവുമുണ്ട്.
നിലവില്‍ വിദ്യാനഗറിലെ 25 സെന്റിലുള്ള ജില്ലാ കമ്മിറ്റി ഓഫീസുള്‍പ്പെടുന്ന ഭൂമിയില്‍ രണ്ട് സെന്റ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വിട്ടുകൊടുക്കേണ്ടിവരും. ആ സ്ഥലം വിറ്റാണ് ചാലയില്‍ പുതിയ സ്ഥലം പാര്‍ട്ടിനേതൃത്വം വാങ്ങിയത്. ഇപ്പോഴത്തെ ജില്ലാ കമ്മിറ്റി ഓഫീസ് 38 വര്‍ഷം മുമ്പാണ് നിര്‍മിച്ചത്.

Related Articles
Next Story
Share it