സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമര്‍ശിച്ചത് രാഷ്ട്രീയ നേതാവെന്ന നിലയില്‍ -ഇ.പി. ജയരാജന്‍

കാസര്‍കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചത് രാഷ്ട്രീയ നേതാവ് എന്ന നിലയിലാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ പറഞ്ഞു. സി.പി.എം. കാസര്‍കോട് ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എസ്.ഡി.പി.ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഖ്യമുണ്ടാക്കുന്നത് അവരെ എതിര്‍ക്കാന്‍ കഴിയാത്തതിനാലാണ്. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിംലീഗ് പ്രസിഡണ്ടുമാര്‍ മുന്‍കാലങ്ങളില്‍ എതിര്‍ത്തിട്ടുണ്ട്. ആ നിലപാടില്‍ നിന്ന് എന്താണ് ഇപ്പോള്‍ മുസ്ലിംലീഗിന് സംഭവിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ പിന്തുണക്കുന്നത് ആര്‍.എസ്.എസിന് കരുത്തേകുമെന്നും അദ്ദേഹം […]

കാസര്‍കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചത് രാഷ്ട്രീയ നേതാവ് എന്ന നിലയിലാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ പറഞ്ഞു. സി.പി.എം. കാസര്‍കോട് ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എസ്.ഡി.പി.ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും സഖ്യമുണ്ടാക്കുന്നത് അവരെ എതിര്‍ക്കാന്‍ കഴിയാത്തതിനാലാണ്. ജമാഅത്തെ ഇസ്ലാമിയെ മുസ്ലിംലീഗ് പ്രസിഡണ്ടുമാര്‍ മുന്‍കാലങ്ങളില്‍ എതിര്‍ത്തിട്ടുണ്ട്. ആ നിലപാടില്‍ നിന്ന് എന്താണ് ഇപ്പോള്‍ മുസ്ലിംലീഗിന് സംഭവിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ പിന്തുണക്കുന്നത് ആര്‍.എസ്.എസിന് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.
അണങ്കൂരിലെ പി. രാഘവന്‍ നഗറിലാണ് സി.പി.എം. പ്രതിനിധി സമ്മേളനം ആരംഭിച്ചത്.
പൊതുസമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി നഗറില്‍ ഇന്നലെ വൈകിട്ട് സംഘാടക സമിതി ചെയര്‍മാന്‍ ടി.കെ. രാജന്‍ പതാക ഉയര്‍ത്തി. പൊതുസമ്മേളന നഗരിയിലും പ്രതിനിധി സമ്മേളന നഗരിയിലും ഉയര്‍ത്താനുള്ള പതാക, കൊടിമരജാഥകള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്ന് റാലിയോടെയാണ് എത്തിച്ചത്. ഇന്ന് വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം നടക്കും. നാളെ വൈകിട്ട് നുള്ളിപ്പാടിയില്‍നിന്ന് പ്രകടനമുണ്ടാകും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനവും ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും.

Related Articles
Next Story
Share it