സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ശനിയാഴ്ചയും തുടരുന്നു; കേരളസര്‍ക്കാരിനെതിരായ നീക്കങ്ങളെ ചെറുക്കും; കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ അന്തിമ തീരുമാനമുണ്ടാകും

ന്യൂഡെല്‍ഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ശനിയാഴ്ചയും തുടരുന്നു. കേരളം, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും പിണറായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വിവാദങ്ങളും യോഗത്തിലെ പ്രധാന ചര്‍ച്ചയാണ്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്-സി.പി.എം സഖ്യം സംബന്ധിച്ച് ശനിയാഴ്ചത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. കേരളത്തിലെ രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടാന്‍ സര്‍ക്കാരിനും, സംസ്ഥാന ഘടകത്തിനും കേന്ദ്രകമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിരുന്നു. നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുകയാണെന്നും […]

ന്യൂഡെല്‍ഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ശനിയാഴ്ചയും തുടരുന്നു. കേരളം, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും പിണറായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വിവാദങ്ങളും യോഗത്തിലെ പ്രധാന ചര്‍ച്ചയാണ്.

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്-സി.പി.എം സഖ്യം സംബന്ധിച്ച് ശനിയാഴ്ചത്തെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. കേരളത്തിലെ രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടാന്‍ സര്‍ക്കാരിനും, സംസ്ഥാന ഘടകത്തിനും കേന്ദ്രകമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിരുന്നു. നേരത്തെ സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുകയാണെന്നും അതിന്റെ ഭാഗമാണ് സര്‍ക്കാരിനെതിരായ വിവിധ അന്വേഷണ ഏജന്‍സികളുടെ നീക്കമെന്നും കേന്ദ്രകമ്മിറ്റിയോഗം വിലയിരുത്തി.

CPM central committee extends full support to govt, Kerala faction amid controversies

Related Articles
Next Story
Share it