പ്രതിഷേധങ്ങള്‍ കാര്യമാക്കില്ല; സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തും. പി ബി അംഗീകാരത്തിന് ശേഷമായിരിക്കും വിജയരാഘവന്‍ പ്രഖ്യാപനം നടത്തുക. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ കാര്യമാക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയുടേതാണ് അന്തിമ തീരുമാനമെന്നാണ് നിലപാട്. പൊന്നാനിയില്‍ ടി എം സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നെങ്കിലും പി […]

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തും. പി ബി അംഗീകാരത്തിന് ശേഷമായിരിക്കും വിജയരാഘവന്‍ പ്രഖ്യാപനം നടത്തുക.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രാദേശിക തലങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ കാര്യമാക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടിയുടേതാണ് അന്തിമ തീരുമാനമെന്നാണ് നിലപാട്. പൊന്നാനിയില്‍ ടി എം സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നെങ്കിലും പി നന്ദകുമാറിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ ദിവസങ്ങളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുമെങ്കിലും പ്രാദേശിക തലങ്ങളിലെ പ്രതിഷേധങ്ങളും അസ്വാരസ്യങ്ങളും ഫലത്തില്‍ പ്രതിഫലിക്കുമന്നെ കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. അതേസമയം ഇത്തരം പ്രതിഷേധങ്ങള്‍ എല്ലാ കാലത്തും ഉണ്ടാകുന്നതാണെന്നും ഔദ്യോഗിക പ്രഖ്യാപനത്തോടെ എല്ലാം അവസാനിക്കുമെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഇടതുമുന്നണിയിലെ സി പി ഐ, ജനതാദള്‍ എസ്, പാര്‍ട്ടികള്‍ നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎന്‍എല്‍ മൂന്ന് സീറ്റുകളില്‍ രണ്ടില്‍ സ്ഥാനാര്‍ത്ഥികളായെങ്കിലും കാസര്‍കോടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

Related Articles
Next Story
Share it