പാലായില്‍ ജോസ് കെ മാണിക്ക് അടിതെറ്റുമോ? നഗരത്തില്‍ സേവ് സിപിഎം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു
കോട്ടയം: യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസിന് തങ്ങളുടെ മക്കയെന്ന് വിശേഷിപ്പിക്കുന്ന പാലായില്‍ തന്നെ എതിര്‍ശബ്ദം ഉയരുന്നു. അതും മുന്നണിക്കുള്ളില്‍ തന്നെ. പാലാ നഗരത്തില്‍ കഴിഞ്ഞ ദിവസം സേവ് സിപിഎം എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ പാലായില്‍ ജോസ് കെ മാണിയെ സിപിഎം തന്നെ തോല്‍പ്പിക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായി. പാലാ നഗരസഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ കയ്യാങ്കളിയ്ക്ക് പിന്നാലെയാണ് ജോസ് കെ മാണിയ്ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. സിപിഐഎം - കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലാണ് […]

കോട്ടയം: യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസിന് തങ്ങളുടെ മക്കയെന്ന് വിശേഷിപ്പിക്കുന്ന പാലായില്‍ തന്നെ എതിര്‍ശബ്ദം ഉയരുന്നു. അതും മുന്നണിക്കുള്ളില്‍ തന്നെ. പാലാ നഗരത്തില്‍ കഴിഞ്ഞ ദിവസം സേവ് സിപിഎം എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ പാലായില്‍ ജോസ് കെ മാണിയെ സിപിഎം തന്നെ തോല്‍പ്പിക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായി.
പാലാ നഗരസഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ കയ്യാങ്കളിയ്ക്ക് പിന്നാലെയാണ് ജോസ് കെ മാണിയ്ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. സിപിഐഎം - കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലാണ് ഇന്നലെ പാലാ നഗരസഭയില്‍ ഏറ്റുമുട്ടലുണ്ടായത്. സേവ് സിപിഐഎമ്മിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. ജോസ് കെ മാണി കുലം കുത്തിയാണെന്നും പോളിംഗ് സ്റ്റേഷനില്‍ ചെല്ലുമ്പോള്‍ ഇക്കാര്യം ഓര്‍ക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.
അതേസമയം, പാലായിലെ എല്‍.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് ജോസ് കെ മാണി പറഞ്ഞു. നഗരസഭയിലുണ്ടായ പ്രശ്‌നങ്ങള്‍ വ്യക്തി പരമാണെന്നും തെരഞ്ഞെടുപ്പിനെ അത് ബാധിക്കില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.