പാണക്കാട് സന്ദര്‍ശന വിവാദം: വിജയരാഘവനെ തള്ളി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് തങ്ങളുടെ വീട് സന്ദര്‍ശിക്കുന്നതിനെതിരെ വിമര്‍ശനമുന്നയിച്ച എ വിജയരാഘവനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സന്ദര്‍ശനത്തെ സംബന്ധിച്ച പരാമര്‍ശത്തില്‍ താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കേണ്ടത് എ. വിജയരാഘവനാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അത് പ്രയോഗിക്കുന്നവരാണ് ആലോചിക്കേണ്ടത്. രാഷ്ട്രീയത്തില്‍ മതം കൊണ്ടുവരുന്നത് എല്‍.ഡി.എഫ് അല്ല. തികച്ചും മതനിരപേക്ഷ നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നത്. ശബരിമല വിഷയം കോടതിയുടെ പരിഗണനയിലാണ്. തങ്ങളെ കബളിപ്പിക്കാനാണ് ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവും. എല്‍.ഡി.എഫ് […]

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് തങ്ങളുടെ വീട് സന്ദര്‍ശിക്കുന്നതിനെതിരെ വിമര്‍ശനമുന്നയിച്ച എ വിജയരാഘവനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സന്ദര്‍ശനത്തെ സംബന്ധിച്ച പരാമര്‍ശത്തില്‍ താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കേണ്ടത് എ. വിജയരാഘവനാണെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ അത് പ്രയോഗിക്കുന്നവരാണ് ആലോചിക്കേണ്ടത്. രാഷ്ട്രീയത്തില്‍ മതം കൊണ്ടുവരുന്നത് എല്‍.ഡി.എഫ് അല്ല. തികച്ചും മതനിരപേക്ഷ നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നത്. ശബരിമല വിഷയം കോടതിയുടെ പരിഗണനയിലാണ്. തങ്ങളെ കബളിപ്പിക്കാനാണ് ഇതിനെക്കുറിച്ച് ചര്‍ച്ച നടത്തുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവും. എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് യു.ഡി.എഫ് മറ്റൊരു സത്യവാങ്മൂലം നല്‍കിയത്. എല്‍.ഡി.എഫ് പഴയ നിലപാടിലേക്ക് പോയതേയുള്ളൂവെന്നും ഈ വിഷയങ്ങളൊന്നും മുന്നണിയെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it