ചടയമംഗലത്ത് വീണ്ടും ചിഞ്ചുറാണിക്കെതിരെ സിപിഐയില്‍ പ്രതിഷേധം

കൊല്ലം: ചടയമംഗലത്ത് സി.പി.ഐ സ്ഥാനാര്‍ഥിക്കെതിരെ വീണ്ടും പ്രതിഷേധം. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതിന് പിന്നാലെയാണ് ജെ.ചിഞ്ചുറാണിക്കെതിരേ സി.പി.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. നേരത്തെ ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുമെന്ന സൂചന ലഭിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് പ്രാദേശിക, ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് സംസ്ഥാന നേതൃത്വം ചിഞ്ചുറാണിയെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ജില്ലയിലെ നാല് സിപിഐ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ വനിതയാവണമെന്ന തീരുമാനത്തെ തുടര്‍ന്നാണ് ചടയമംഗലത്ത് ചിഞ്ചുറാണിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

കൊല്ലം: ചടയമംഗലത്ത് സി.പി.ഐ സ്ഥാനാര്‍ഥിക്കെതിരെ വീണ്ടും പ്രതിഷേധം. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതിന് പിന്നാലെയാണ് ജെ.ചിഞ്ചുറാണിക്കെതിരേ സി.പി.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. നേരത്തെ ചിഞ്ചുറാണിയെ സ്ഥാനാര്‍ഥിയാക്കുമെന്ന സൂചന ലഭിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പിന്നീട് പ്രാദേശിക, ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പുകളെ മറികടന്ന് സംസ്ഥാന നേതൃത്വം ചിഞ്ചുറാണിയെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ജില്ലയിലെ നാല് സിപിഐ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ വനിതയാവണമെന്ന തീരുമാനത്തെ തുടര്‍ന്നാണ് ചടയമംഗലത്ത് ചിഞ്ചുറാണിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

Related Articles
Next Story
Share it