ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ട; സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടി നടത്തും: സിപിഐ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സിപിഐ. ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ടതില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടി നടത്തുമെന്നും സിപിഐ താക്കീത് നല്‍കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലകളില്‍ പുരോഗമിക്കുന്ന നേതൃയോഗത്തിലായിരുന്നു മുന്നറിയിപ്പ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അടുത്ത ആഴ്ച കൗണ്‍സില്‍ നിശ്ചയിക്കുമെന്ന് യോഗത്തില്‍ വ്യക്തമാക്കി. സ്വയം സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് പലരും സമൂഹത്തില്‍ ചിത്രീകരിക്കുന്നുണ്ട്. ഇത് തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയതായി തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം അവലോകനം ചെയ്യുന്ന ജില്ലാ യോഗം വിലയിരുത്തി. രണ്ടുതവണ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സിപിഐ. ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ടതില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടി നടത്തുമെന്നും സിപിഐ താക്കീത് നല്‍കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലകളില്‍ പുരോഗമിക്കുന്ന നേതൃയോഗത്തിലായിരുന്നു മുന്നറിയിപ്പ്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അടുത്ത ആഴ്ച കൗണ്‍സില്‍ നിശ്ചയിക്കുമെന്ന് യോഗത്തില്‍ വ്യക്തമാക്കി. സ്വയം സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് പലരും സമൂഹത്തില്‍ ചിത്രീകരിക്കുന്നുണ്ട്. ഇത് തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയതായി തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം അവലോകനം ചെയ്യുന്ന ജില്ലാ യോഗം വിലയിരുത്തി.

രണ്ടുതവണ മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് വീണ്ടും തിരഞ്ഞെടുപ്പില്‍ അവസരം നല്‍കേണ്ടെന്ന നിലപാടിലാണ് മുന്നണി. അതിനാല്‍ തന്നെ പുതുമുഖങ്ങള്‍ക്ക് പ്രത്യേകിച്ച് യുവത്വത്തിന് കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Related Articles
Next Story
Share it