എം സി ഖമറുദ്ദീന്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണം: സി.പി.ഐ

കാസര്‍കോട്: കോടിക്കണക്കിന് രൂപ സാധാരണക്കാരില്‍ നിന്നും പിരിച്ചെടുത്ത് നിക്ഷേപതട്ടിപ്പ് നടത്തി അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ ഉടനെ നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന് സി പി ഐ ജില്ലാ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. എംഎല്‍ എ നടത്തിയ വിശ്വാസവഞ്ചന സംബന്ധിച്ച് നൂറ്കണക്കിനാളുകളാണ് പരാതിയുമായി മുന്നോട്ട് വന്നിട്ടുള്ളത്. പരാതി ഉയര്‍ന്ന ആദ്യ ഘട്ടത്തില്‍ തന്നെ എം എല്‍എ സ്ഥാനം ഒഴിയണമെന്ന് സി പി ഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ ആവശ്യമുന്നയിച്ചതാണ്. എന്നാല്‍ യുഡിഎഫ് നേതൃസ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി, എംഎല്‍എ സ്ഥാനം […]

കാസര്‍കോട്: കോടിക്കണക്കിന് രൂപ സാധാരണക്കാരില്‍ നിന്നും പിരിച്ചെടുത്ത് നിക്ഷേപതട്ടിപ്പ് നടത്തി അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ ഉടനെ നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന് സി പി ഐ ജില്ലാ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

എംഎല്‍ എ നടത്തിയ വിശ്വാസവഞ്ചന സംബന്ധിച്ച് നൂറ്കണക്കിനാളുകളാണ് പരാതിയുമായി മുന്നോട്ട് വന്നിട്ടുള്ളത്. പരാതി ഉയര്‍ന്ന ആദ്യ ഘട്ടത്തില്‍ തന്നെ എം എല്‍എ സ്ഥാനം ഒഴിയണമെന്ന് സി പി ഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ ആവശ്യമുന്നയിച്ചതാണ്. എന്നാല്‍ യുഡിഎഫ് നേതൃസ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി, എംഎല്‍എ സ്ഥാനം സംരക്ഷിച്ച് മുന്നോട്ട് പോകാനാണ് മുസ്ലീംലീഗും യുഡിഎഫും ശ്രമിച്ചത്. ഇത് മഞ്ചേശ്വരത്തെ വോട്ടര്‍മാരോടുള്ള അവഹേളനമാണ്.

എംഎല്‍എയെ അറസ്റ്റ് ചെയ്ത ഈ ഘട്ടത്തിലെങ്കിലും രാഷ്ട്രീയധാര്‍മ്മികത പരിഗണിച്ച് എം.എല്‍.എ സ്ഥാനം രാജിവയ്പ്പിക്കാന്‍ യുഡിഎഫ് തയ്യാറാകണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു.

CPI needs MC Qamarudheen's resignation

Related Articles
Next Story
Share it