കെ.ജനാര്‍ദ്ദനന്‍

കാസര്‍കോട്: കാസര്‍കോട്ടെ സി.പി.ഐയുടെ ആദ്യകാല സംഘാടകനും കാസര്‍കോട് ടൗണ്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായിരുന്ന കെ.ജനാര്‍ദ്ദനന്‍ (74) ഹൃദയസംബന്ധമായ അസുഖം മൂലം അന്തരിച്ചു. നിലവില്‍ കാസര്‍കോട് മുനിസിപ്പല്‍ ബ്രാഞ്ച് അംഗമാണ്. 1960ല്‍ പാര്‍ട്ടി അംഗമായി. 1964 ഭിന്നിപ്പിനെ തുടര്‍ന്ന് സി.പി.ഐയില്‍ ഉറച്ച് നില്‍ക്കുകയും കാസര്‍കോട് പട്ടണത്തില്‍ പാര്‍ട്ടിയെ നിലനിര്‍ത്തുന്നതിനും പാര്‍ട്ടി സജീവമാക്കുന്നതിനും യു.എല്‍.ഭട്ട്, സി.എച്ച്.കൃഷ്ണന്‍ മാസ്റ്റര്‍, കെ.കുഞ്ഞിക്കണ്ണന്‍ എന്നീ നേതാക്കള്‍ക്കൊപ്പം പ്രയാസങ്ങള്‍ നേരിട്ട സഖാവായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന നെല്ലിക്കുന്നിലെ സുബ്രഹ്മണ്യ ക്ഷേത്ര നിര്‍മ്മാണത്തിന് സജീവ […]

കാസര്‍കോട്: കാസര്‍കോട്ടെ സി.പി.ഐയുടെ ആദ്യകാല സംഘാടകനും കാസര്‍കോട് ടൗണ്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായിരുന്ന കെ.ജനാര്‍ദ്ദനന്‍ (74) ഹൃദയസംബന്ധമായ അസുഖം മൂലം അന്തരിച്ചു. നിലവില്‍ കാസര്‍കോട് മുനിസിപ്പല്‍ ബ്രാഞ്ച് അംഗമാണ്. 1960ല്‍ പാര്‍ട്ടി അംഗമായി. 1964 ഭിന്നിപ്പിനെ തുടര്‍ന്ന് സി.പി.ഐയില്‍ ഉറച്ച് നില്‍ക്കുകയും കാസര്‍കോട് പട്ടണത്തില്‍ പാര്‍ട്ടിയെ നിലനിര്‍ത്തുന്നതിനും പാര്‍ട്ടി സജീവമാക്കുന്നതിനും യു.എല്‍.ഭട്ട്, സി.എച്ച്.കൃഷ്ണന്‍ മാസ്റ്റര്‍, കെ.കുഞ്ഞിക്കണ്ണന്‍ എന്നീ നേതാക്കള്‍ക്കൊപ്പം പ്രയാസങ്ങള്‍ നേരിട്ട സഖാവായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന നെല്ലിക്കുന്നിലെ സുബ്രഹ്മണ്യ ക്ഷേത്ര നിര്‍മ്മാണത്തിന് സജീവ പങ്കാളിത്തം വഹിക്കുകയും ദീര്‍ഘകാലം ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു. നിലവില്‍ തറവാട് കാര്‍ണ്ണവരാരായിരുന്നു. ഭാര്യ: കമലാക്ഷി. മക്കള്‍: പ്രേമലത, ആശാലത, പുഷ്പലത, സന്ധ്യ, പ്രകാശന്‍, വിനോദ് കുമാര്‍, വാസന്തന്‍, രതീഷ്. മരുമക്കള്‍: വേലായുധന്‍, സഞ്ജീവന്‍, പ്രഭാകരന്‍, നാഗരാജ്, സുനിത, ഷീബ, മജ്ജുള.
കെ.ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍പള്ളിക്കാപ്പില്‍, മണ്ഡലം സെക്രട്ടറി കെ. കുഞ്ഞിരാമന്‍ എന്നിവര്‍ അനുശോചിച്ചു.

Related Articles
Next Story
Share it