സി.പി.ഐ നേതാവ് ബി.വി രാജന്‍ അന്തരിച്ചു

മഞ്ചേശ്വരം: സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം ബി.വി രാജന്‍ (68) അന്തരിച്ചു. ഇന്നലെ വൈകിട്ടോടെ വീട്ടിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പഞ്ചായത്തിലെ ശുചിത്വ മിഷന്റെ യോഗത്തില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. എ.ഐ.ടി.യു.സി ജില്ലാ ട്രഷററാണ്. 2010 മുതല്‍ എല്‍.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കണ്‍വീനറാണ്. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട്, ദീര്‍ഘകാലം മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ തുടര്‍ന്ന് ബാങ്ക് പ്രസിഡണ്ടുമായിരുന്നു. സി.പി.ഐ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി, സി.പി.ഐ കണ്ണൂര്‍ ജില്ലാ […]

മഞ്ചേശ്വരം: സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം ബി.വി രാജന്‍ (68) അന്തരിച്ചു. ഇന്നലെ വൈകിട്ടോടെ വീട്ടിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പഞ്ചായത്തിലെ ശുചിത്വ മിഷന്റെ യോഗത്തില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. എ.ഐ.ടി.യു.സി ജില്ലാ ട്രഷററാണ്. 2010 മുതല്‍ എല്‍.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കണ്‍വീനറാണ്. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട്, ദീര്‍ഘകാലം മഞ്ചേശ്വരം സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ തുടര്‍ന്ന് ബാങ്ക് പ്രസിഡണ്ടുമായിരുന്നു. സി.പി.ഐ മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി, സി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം, ബി. കെ.എം.യു ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ കൗണ്‍സില്‍ രൂപികരിച്ചത് മുതല്‍ ജില്ലാ കൗണ്‍സിലംഗമാണ്. 1988 മുതല്‍ 1992 വരെ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട്, എ.ഐ.വൈ.എഫ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി, കാസര്‍കോട് താലൂക്ക് ബീഡിതൊഴിലാളി യൂണിയന്‍ പ്രസിഡണ്ട്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ബോര്‍ഡ് മെമ്പര്‍, മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്‌മെന്റ് കമ്മിറ്റിയംഗം, ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയംഗം, മഞ്ചേശ്വരം ലാന്റ് ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 1983ല്‍ എ.ഐ.ടി.യു.സി നേതൃത്വത്തില്‍ കാനം രാജേന്ദ്രന്‍ നയിച്ച കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടന്ന കാല്‍നട ജാഥയിലെ അംഗമായിരുന്നു. ഭാര്യ: നാരായണി. മകള്‍: രമ്യ രാജന്‍. മരുമകന്‍: യദു നന്ദന്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: ചന്ദ്രശേഖര, മീനാക്ഷി, പരേതരായ അപ്പഴാ ബാല്യയ, സാവിത്രി, ലളിത, അശ്വിനി കുമാര്‍.

Related Articles
Next Story
Share it