സി.പി.ഐ കാസര്‍കോട് മണ്ഡലം സമ്മേളനത്തിന് തുടക്കമായി

ചട്ടഞ്ചാല്‍: രാജ്യത്തെ ഭരണകൂടത്തിനെതിരായി നടക്കുന്ന പോരാട്ടങ്ങളെയെല്ലാം വര്‍ഗീയതയും ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. സി.പി.ഐ കാസര്‍കോട് മണ്ഡലം സമ്മേളനം ചട്ടഞ്ചാലിലെ എ ഗോപാലകൃഷ്ണന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജു ഉണ്ണിത്താന്‍, തുളസീധരന്‍ വളാനം, കെ. സുനില്‍കുമാര്‍, ഇ. രജനി എന്നിവരടങ്ങിയ പ്രസീഡിയവും കെ. കുഞ്ഞിരാമന്‍, എസ്. ഉദയകുമാര്‍, പി. ഗോപാലന്‍ മാസ്റ്റര്‍, കെ. കൃഷ്ണന്‍ […]

ചട്ടഞ്ചാല്‍: രാജ്യത്തെ ഭരണകൂടത്തിനെതിരായി നടക്കുന്ന പോരാട്ടങ്ങളെയെല്ലാം വര്‍ഗീയതയും ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു.
സി.പി.ഐ കാസര്‍കോട് മണ്ഡലം സമ്മേളനം ചട്ടഞ്ചാലിലെ എ ഗോപാലകൃഷ്ണന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജു ഉണ്ണിത്താന്‍, തുളസീധരന്‍ വളാനം, കെ. സുനില്‍കുമാര്‍, ഇ. രജനി എന്നിവരടങ്ങിയ പ്രസീഡിയവും കെ. കുഞ്ഞിരാമന്‍, എസ്. ഉദയകുമാര്‍, പി. ഗോപാലന്‍ മാസ്റ്റര്‍, കെ. കൃഷ്ണന്‍ എന്നിവരടങ്ങിയ സ്റ്റീയറിം കമ്മറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സി.പി .ഐ ദേശീയ കൗണ്‍സിലംഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി കെ. കുഞ്ഞിരാമന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഇ. മാലതി രക്തസാക്ഷിപ്രമേയവും കെ. കൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി. കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറിമാരായ വി. രാജന്‍, സി.പി ബാബു, ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ. വി. സുരേഷ് ബാബു സംബന്ധിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി ഗോപാലന്‍മാസ്റ്റര്‍ പതാക ഉയര്‍ത്തി. സംഘാടകസമിതി കണ്‍വീനര്‍ കെ. നാരായണന്‍ മൈലൂല സ്വാഗതം പറഞ്ഞു. എസ്. ഉദയകുമാര്‍, ബാലകൃഷ്ണന്‍ കൊല്ലംപണ, രേണുകാഭാസ്‌ക്കരന്‍, സുധീഷ് കുറ്റിക്കോല്‍ എന്നിവരടങ്ങിയ പ്രമേയ കമ്മറ്റിയും കെ. നാരായണന്‍ മൈലൂല, ഉണ്ണികൃഷ്ണന്‍മാടിക്കാല്‍, പി.പി ചാക്കോ എന്നിവരടങ്ങിയ മിനുട്സ് കമ്മിറ്റിയും പ്രവര്‍ത്തിച്ചു.
സാംസ്‌കാരിക സമ്മേളനത്തില്‍ യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അഹമ്മദ് ഭാരതീയ ചിന്തയും ആധുനിക ഇന്ത്യയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.മണ്ഡലം സെക്രട്ടറി കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ തുളസീധരന്‍ ബളാനം സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it