കേന്ദ്രം വര്‍ഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് ജനകീയ പ്രതിഷേധങ്ങളെ നേരിടുന്നു-അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

ചട്ടഞ്ചാല്‍: സാര്‍വ്വദേശീയ -ദേശീയ മൂലധന ശക്തികളുടെ താത്പര്യം സംരക്ഷിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെതിരായി രാജ്യത്ത് ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ രാജ്യത്തെ ഭരണകൂടത്തിനെതിരായി നടക്കുന്ന പോരാട്ടങ്ങളെയെല്ലാം വര്‍ഗീയതയും ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. സിപിഐ കാസര്‍കോട് മണ്ഡലം സമ്മേളനം ചട്ടഞ്ചാലിലെ എ ഗോപാലകൃഷ്ണന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ […]

ചട്ടഞ്ചാല്‍: സാര്‍വ്വദേശീയ -ദേശീയ മൂലധന ശക്തികളുടെ താത്പര്യം സംരക്ഷിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെതിരായി രാജ്യത്ത് ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ രാജ്യത്തെ ഭരണകൂടത്തിനെതിരായി നടക്കുന്ന പോരാട്ടങ്ങളെയെല്ലാം വര്‍ഗീയതയും ജാതിയും മതവും പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. സിപിഐ കാസര്‍കോട് മണ്ഡലം സമ്മേളനം ചട്ടഞ്ചാലിലെ എ ഗോപാലകൃഷ്ണന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ തിരഞ്ഞെടുപ്പുകളില്‍ പോലും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിട്ടുകൊണ്ട് വോട്ട് തേടുകയാണ് സംഘപരിവാര്‍ ശക്തികള്‍. മതേതര രാജ്യത്ത് ഭരണകൂടത്തിന് മതമുണ്ടെന്ന് വ്യക്തമാക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബാബറിമസ്ജിദ് വിഷയത്തില്‍ അത് തെളിഞ്ഞ് കണ്ടതാണ്. രാജ്യത്ത് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കി ഇല്ലാതാക്കുകയാണ്. തൊഴിലാളികള്‍ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴില്‍ നിയമങ്ങള്‍ മുതലാളിക്ക് അനുകൂലമായി ഭേദഗതി വരുത്തി നല്‍കുകയാണ്. രാജ്യത്തെ സാമ്പത്തിക സ്ഥിതിക്ക് വരെ ഭീഷണിയാവുന്ന നിലപാടുമായാണ് കേന്ദ്ര സര്‍ക്കാര്‍ പോകുന്നത്. ഇല്ലാത്തവരും ഉള്ളവനും തമ്മിലുള്ള അന്തരം രാജ്യത്ത് കൂടി കൂടി വരികയാണ്. ദേശീയ ധനസമ്പാദന പദ്ധതിക്ക് വേണ്ടി പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യമേഖയ്ക്ക് പാട്ടത്തിന് കൊടുക്കുകയാണ്. ഇതിന്റെ ഭാഗമാണ് എല്‍ഐസി സ്വകാര്യവല്‍ക്കരണം. കഴിഞ്ഞ 66 വര്‍ഷത്തിനിടയില്‍ രാജ്യത്തെ വികസനത്തിനും, ക്ഷേമപദ്ധതികള്‍ക്കും, കുടിവെള്ള വിതരണം ഉള്‍പ്പെടെയുള്ള മേഖലയില്‍ ഏതാണ് 85 ലക്ഷം കോടി രൂപയാണ് എല്‍ഐസി നല്‍കിയിരുന്നത്. ഈ എല്‍ഐസിയെയാണ് ഇപ്പോള്‍ സ്വകാര്യവല്‍ക്കരിക്കുന്നതെന്നും അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. കേന്ദ്രം ജനദ്രോഹ നയങ്ങള്‍ തുടരുമ്പോഴും കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഒരു ജനകീയ ബദലായി മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജു ഉണ്ണിത്താന്‍, തുളസീധരന്‍ വളാനം, കെ സുനില്‍കുമാര്‍, ഇ രജനി എന്നിവരടങ്ങിയ പ്രസീഡിയവും കെ കുഞ്ഞിരാമന്‍, എസ് ഉദയകുമാര്‍, പി ഗോപാലന്‍ മാസ്റ്റര്‍, കെ കൃഷ്ണന്‍ എന്നിവരടങ്ങിയ സ്റ്റീയറിംഗ് കമ്മറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സിപിഐ ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ കുഞ്ഞിരാമന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഇ മാലതി രക്തസാക്ഷിപ്രമേയവും കെ കൃഷ്ണന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, ജില്ലാ അസി. സെക്രട്ടറിമാരായ വി രാജന്‍, സി പി ബാബു, ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ. വി സുരേഷ് ബാബു എന്നിവര്‍ സംബന്ധിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് രാവിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി ഗോപാലന്‍മാസ്റ്റര്‍ പതാക ഉയര്‍ത്തി. സംഘാടകസമിതി കണ്‍വീനര്‍ കെ നാരായണന്‍ മൈലൂല സ്വാഗതം പറഞ്ഞു. എസ് ഉദയകുമാര്‍, ബാലകൃഷ്ണന്‍ കൊല്ലംപണ, രേണുകാഭാസ്‌ക്കരന്‍, സുധീഷ് കുറ്റിക്കോല്‍ എന്നിവരടങ്ങിയ പ്രമേയ കമ്മിറ്റിയും കെ നാരായണന്‍ മൈലൂല, ഉണ്ണികൃഷ്ണന്‍മാടിക്കാല്‍, പി പി ചാക്കോ എന്നിവരടങ്ങിയ മിനുട്സ് കമ്മറ്റിയും പ്രവര്‍ത്തിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് എ പി അഹമ്മദ് ഭാരതീയ ചിന്തയും ആധുനിക ഇന്ത്യയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി കെകുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ തുളസീധരന്‍ ബളാനം സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it