സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതില്‍ സി.പി.ഐക്ക് അതൃപ്തി

തിരുവനന്തപുരം: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ച സി.പി.എം നടപടിയില്‍ സി.പി.ഐക്ക് അതൃപ്തി. യു.ഡി.എഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിക്കേണ്ട സാഹചര്യം എന്തെന്നുള്ള ചോദ്യമാണ് സി.പി.ഐയില്‍ ഉയരുന്നത്. നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുംമുമ്പ് ഈ ചര്‍ച്ച എന്തിനാണെന്ന് സി.പി.ഐ ചോദിക്കുന്നു.അതേസമയം, ഈ ആഴ്ച ചേരുന്ന ദേശീയ നേതൃയോഗത്തില്‍ സി.പി.ഐ ഏക സിവില്‍ കോഡിലെ തങ്ങളുടെ നിലപാട് തീരുമാനിക്കും.ഏക സിവില്‍ കോഡില്‍ സി.പി.ഐ ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ ആഴ്ച ദേശീയ […]

തിരുവനന്തപുരം: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ച സി.പി.എം നടപടിയില്‍ സി.പി.ഐക്ക് അതൃപ്തി. യു.ഡി.എഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിക്കേണ്ട സാഹചര്യം എന്തെന്നുള്ള ചോദ്യമാണ് സി.പി.ഐയില്‍ ഉയരുന്നത്. നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുംമുമ്പ് ഈ ചര്‍ച്ച എന്തിനാണെന്ന് സി.പി.ഐ ചോദിക്കുന്നു.
അതേസമയം, ഈ ആഴ്ച ചേരുന്ന ദേശീയ നേതൃയോഗത്തില്‍ സി.പി.ഐ ഏക സിവില്‍ കോഡിലെ തങ്ങളുടെ നിലപാട് തീരുമാനിക്കും.
ഏക സിവില്‍ കോഡില്‍ സി.പി.ഐ ഇതുവരേയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ ആഴ്ച ദേശീയ നേതൃയോഗം ചേരുന്നുണ്ട്. അതില്‍ വിഷയം ചര്‍ച്ചയ്ക്ക് വരും. ഈ സാഹചര്യത്തിലാണ് കേരളത്തിലെ സി.പി.എമ്മിന്റെ ധൃതി പിടിച്ചുള്ള നിലപാടിനെ വിമര്‍ശിച്ച് സി.പി.ഐ രംഗത്തെത്തിയിരിക്കുന്നത്. ഇത്ര പെട്ടെന്ന് വിഷയത്തില്‍ പ്രതിഷേധത്തിന്റെ ആവശ്യമുണ്ടോ എന്നും സംസ്ഥാന നേതാക്കള്‍ ചോദിക്കുന്നു.

Related Articles
Next Story
Share it