വിവിധ കേന്ദ്രങ്ങളില്‍ സി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു
കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സി.പി.ഐ പ്രതിഷേധ സംഗമങ്ങള്‍ നടത്തി. അദാനി ഗ്രൂപ്പിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുക കേന്ദ്ര ബജറ്റിലെ ജന വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.കാസര്‍കോട് മണ്ഡലം കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി സി.പി ബാബു ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ […]

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ സി.പി.ഐ പ്രതിഷേധ സംഗമങ്ങള്‍ നടത്തി. അദാനി ഗ്രൂപ്പിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുക കേന്ദ്ര ബജറ്റിലെ ജന വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
കാസര്‍കോട് മണ്ഡലം കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി സി.പി ബാബു ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഡ്വ.വി. സുരേഷ് ബാബു, ജില്ലാ കൗണ്‍സിലംഗം തുളസീധരന്‍ വളാനം, കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം അസി.സെക്രട്ടറി ബിജു ഉണ്ണിത്താന്‍ സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ജില്ലാ അസി. സെക്രട്ടറി എം. അസിനാര്‍ ഉദ്ഘാടനം ചെയ്തു. സി.വി വിജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിസിക്യൂട്ടീവ് അംഗം പി. ഭാര്‍ഗവി, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ പി. വിജയകുമാര്‍, എ. അമ്പൂഞ്ഞി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്നിവര്‍ സംസാരിച്ചു. എം.പി. ബിജീഷ് സ്വാഗതം പറഞ്ഞു. ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിന് രവീന്ദ്രന്‍ മാണിയാട്ട്, ടി.വി. രവി, പൊതാവൂര്‍ രാജന്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട്ട് ജില്ലാ എക്‌സിക്യൂട്ടീവംഗം കെ.വി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി കൗണ്‍സില്‍ എന്‍. ബാലകൃഷ്ണന്‍ സംസാരിച്ചു.
ഗംഗാധരന്‍ പള്ളിക്കാപ്പില്‍, കെ. ശാര്‍ങധരന്‍, എ. തമ്പാന്‍, പി. മിനി, കെ.വി. ശ്രീലത എന്നിവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി സി.കെ.. ബാബുരാജ് സ്വാഗതം പറഞ്ഞു.
വെള്ളരിക്കുണ്ടില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
പനത്തടി എല്‍.സി സെക്രട്ടറി കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് മണ്ഡലം സെക്രട്ടറി എന്‍. പുഷ്പരാജന്‍, ജില്ല കൗണ്‍സില്‍ അംഗം എ. രാഘവന്‍, വെള്ളരിക്കുണ്ട് എം.സി അംഗം ടി.കെ. നാരായണന്‍ സംസാരിച്ചു. കള്ളാര്‍ എല്‍.സി സെക്രട്ടറി പ്രതാപ ചന്ദ്രന്‍, കെ.എന്‍. രവി, ഹരിദാസ്, കെ.കെ. കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബി. രത്‌നാകരന്‍ നമ്പ്യാര്‍ നന്ദി പറഞ്ഞു.
മഞ്ചേശ്വരം ഹൊസങ്കടിയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി.വി. രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സിലംഗം അജിത്. എം.സി അധ്യക്ഷത വഹിച്ചു. ശ്രീധര. ആര്‍.കെ, ഹരീഷ്. കെ.ആര്‍, ഗോപാലക ജ്വവ, രാംദാസ് കാമ്പാര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ജയരാമ ബല്ലം കൂടല്‍ സ്വാഗതം പറഞ്ഞു.