പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദമേറുന്നു; കെ റെയില്‍ പദ്ധതിയുടെ ഡി.പി.ആര്‍ പുറത്തുവിടണമെന്ന് സി.പി.ഐ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന്റെ വിശദ രൂപരഖ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ രംഗത്ത്. പദ്ധതിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുന്നോടിയായാണ് ഡി.പി.ആര്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയിലെ സമ്മര്‍ദ്ദം മൂലമാണ് സിപിഐയുടെ തീരുമാനം എന്നാണ് വിവരം. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം സി പി എമ്മിനെ അറിയിക്കാനാണ് തീരുമാനം. ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് (ഡി പി ആര്‍) കണ്ടതിന് ശേഷമായിരിക്കും പദ്ധതിയെക്കുറിച്ച് അന്തിമ തീരുമാനം പാര്‍ട്ടി കൈക്കാള്ളുന്നതെന്ന് സി പി ഐ […]

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിന്റെ വിശദ രൂപരഖ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ രംഗത്ത്. പദ്ധതിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ അന്തിമ നിലപാട് സ്വീകരിക്കുന്നതിന് മുന്നോടിയായാണ് ഡി.പി.ആര്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയിലെ സമ്മര്‍ദ്ദം മൂലമാണ് സിപിഐയുടെ തീരുമാനം എന്നാണ് വിവരം.
ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം സി പി എമ്മിനെ അറിയിക്കാനാണ് തീരുമാനം. ഡീറ്റെയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് (ഡി പി ആര്‍) കണ്ടതിന് ശേഷമായിരിക്കും പദ്ധതിയെക്കുറിച്ച് അന്തിമ തീരുമാനം പാര്‍ട്ടി കൈക്കാള്ളുന്നതെന്ന് സി പി ഐ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന പദ്ധതിയെന്ന നിലയിലായിരുന്നു കെ റെയിലിനെ പിന്തുണയ്ക്കുന്നതിന് പിന്നിലെ കാരണമായി സി പി ഐ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന സി പി ഐ സംസ്ഥാന കൗണ്‍സിലില്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പദ്ധതിക്കതിരെ രംഗത്ത് വന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി പദ്ധതിയുടെ ഡി പി ആര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ പദ്ധതിക്ക് നല്‍കിയിരുന്ന നിരുപാധിക പിന്തുണയില്‍ നിന്നും പിന്നോട്ടു പോകുകയാണെന്ന് പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് ആവശ്യം അറിയിക്കുമെന്നും സി പി ഐ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഡി പി ആര്‍ രഹസ്യ രേഖയാണെന്നും ഇത് പുറത്തുവിടുന്നത് പദ്ധതിയുടെ സുരക്ഷയെ ബാധിക്കുമെന്നുമാണ് കെ റെയില്‍ എം ഡിയുടെ വാദം.