സി.പി.സി.ആര്‍.ഐ മുന്‍ ഡയറക്ടര്‍ ഡോ. എം.കെ നായര്‍ അന്തരിച്ചു

കാസര്‍കോട്: സി.പി.സി.ആര്‍.ഐ മുന്‍ ഡയറക്ടറും മുളിയാര്‍ കരിച്ചേരി സ്വദേശിയുമായ ഡോ. എം.കെ നായര്‍ (86) അന്തരിച്ചു. ബെദ്രടുക്കയില്‍ കെല്‍ഫാക്ടറിക്ക് സമീപമായിരുന്നു താമസം. സി.പി.സി.ആര്‍.ഐയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്. കര്‍ഷകരുടെ പുരോഗതിക്ക് വേണ്ടി നിരവധി പദ്ധതികള്‍ നടപ്പില്‍ വരുത്തിയിരുന്നു. 1986 മുതല്‍ 1997 വരെ സി.പി.സി.ആര്‍.ഐ ഡയറക്ടറായിരുന്നു.തോട്ട വിളകളില്‍ വിവിധ ജനിതക ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നേതൃത്വം നല്‍കി. ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ, അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ അവതരിപ്പിച്ചു. നിരവധി ശാസ്ത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ സിമ്പോസിയങ്ങള്‍ […]

കാസര്‍കോട്: സി.പി.സി.ആര്‍.ഐ മുന്‍ ഡയറക്ടറും മുളിയാര്‍ കരിച്ചേരി സ്വദേശിയുമായ ഡോ. എം.കെ നായര്‍ (86) അന്തരിച്ചു. ബെദ്രടുക്കയില്‍ കെല്‍ഫാക്ടറിക്ക് സമീപമായിരുന്നു താമസം. സി.പി.സി.ആര്‍.ഐയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്. കര്‍ഷകരുടെ പുരോഗതിക്ക് വേണ്ടി നിരവധി പദ്ധതികള്‍ നടപ്പില്‍ വരുത്തിയിരുന്നു. 1986 മുതല്‍ 1997 വരെ സി.പി.സി.ആര്‍.ഐ ഡയറക്ടറായിരുന്നു.
തോട്ട വിളകളില്‍ വിവിധ ജനിതക ഇനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നേതൃത്വം നല്‍കി. ധാരാളം ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ, അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ അവതരിപ്പിച്ചു. നിരവധി ശാസ്ത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ സിമ്പോസിയങ്ങള്‍ സംഘടിപ്പിച്ചു. കോയമ്പത്തൂര്‍ കരിമ്പ് ഗവേഷണകേന്ദ്രം, കോഴിക്കോട് സുഗന്ധ വ്യഞ്ജന കേന്ദ്രം ഡയറക്ടര്‍, ഹരിയാന കര്‍ണാല്‍ ദേശീയ കരിമ്പ് ഗവേഷണ കേന്ദ്രം ഡയറക്ടര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
മുളിയാര്‍ കരിച്ചേരി തറവാട് കാരണവരായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കരിച്ചേരി തറവാടിന്റെ പുനരുദ്ധാരണം നടന്നത്. ഭാര്യ: സി.പി.സി.ആര്‍ ഐ സയന്റിസ്റ്റായിരുന്ന പരേതയായ ജെ.ബി രത്‌നാംബാര്‍. ഏകമകന്‍: ഡോ. എം.കെ രാജേഷ് കുമാര്‍ ഇതേ സ്ഥാപനത്തിലെ ശാസ്ത്രജ്ഞനാണ്. മരുമകള്‍: സി.വിദ്യ. സഹോദരങ്ങള്‍: പരേതരായ എം.ആര്‍. നായര്‍ (കോണടുക്കം), മൂല കരിച്ചേരി നാരായണന്‍ നായര്‍, ശ്രീധരന്‍ നായര്‍ (സോമവര്‍പേട്ട), കെ.നാരായണി അമ്മ (സോമവര്‍പേട്ട), കെ. കാര്‍ത്യായനി അമ്മ (ചിറക്കാല്‍), കെ.കൃഷ്ണന്‍ നായര്‍ (മുളിയാര്‍).

Related Articles
Next Story
Share it