സി പി ബാബു സിപിഐ ജില്ലാ സെക്രട്ടറി
കാഞ്ഞങ്ങാട്: സി പി ബാബുവിനെ സിപിഐ ജില്ലാ സെക്രട്ടറിയായി കാഞ്ഞങ്ങാട് നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. 35 പൂര്‍ണ അംഗങ്ങളും മൂന്ന് ക്യാന്‍ഡിഡേറ്റ് അംഗങ്ങളും അടങ്ങിയ 38 അംഗ ജില്ലാ കൗണ്‍സിലിനെയും ഒമ്പത് പേരെ സംസ്ഥാന സമ്മേളന പ്രതിനിധികളായും തെരഞ്ഞെടുത്തു.ജില്ലയിലെ ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണന്നെ് സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. ആതുരചികിത്സ രംഗത്ത് ഏറെ പിറകില്‍ നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോട്. കോവിഡ് ദുരിതകാലത്ത് ഇക്കാര്യം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വിദഗ്ധ ചികിത്സയ്ക്ക് […]
കാഞ്ഞങ്ങാട്: സി പി ബാബുവിനെ സിപിഐ ജില്ലാ സെക്രട്ടറിയായി കാഞ്ഞങ്ങാട് നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. 35 പൂര്‍ണ അംഗങ്ങളും മൂന്ന് ക്യാന്‍ഡിഡേറ്റ് അംഗങ്ങളും അടങ്ങിയ 38 അംഗ ജില്ലാ കൗണ്‍സിലിനെയും ഒമ്പത് പേരെ സംസ്ഥാന സമ്മേളന പ്രതിനിധികളായും തെരഞ്ഞെടുത്തു.ജില്ലയിലെ ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണന്നെ് സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. ആതുരചികിത്സ രംഗത്ത് ഏറെ പിറകില്‍ നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോട്. കോവിഡ് ദുരിതകാലത്ത് ഇക്കാര്യം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വിദഗ്ധ ചികിത്സയ്ക്ക് […]
കാഞ്ഞങ്ങാട്: സി പി ബാബുവിനെ സിപിഐ ജില്ലാ സെക്രട്ടറിയായി കാഞ്ഞങ്ങാട് നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. 35 പൂര്‍ണ അംഗങ്ങളും മൂന്ന് ക്യാന്‍ഡിഡേറ്റ് അംഗങ്ങളും അടങ്ങിയ 38 അംഗ ജില്ലാ കൗണ്‍സിലിനെയും ഒമ്പത് പേരെ സംസ്ഥാന സമ്മേളന പ്രതിനിധികളായും തെരഞ്ഞെടുത്തു.
ജില്ലയിലെ ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണന്നെ് സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. ആതുരചികിത്സ രംഗത്ത് ഏറെ പിറകില്‍ നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോട്. കോവിഡ് ദുരിതകാലത്ത് ഇക്കാര്യം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. വിദഗ്ധ ചികിത്സയ്ക്ക് മംഗലാപുരത്തെ വളരെയേറെ ആശ്രയിക്കുന്ന ജില്ലയിലെ ജനങ്ങള്‍ കോവിഡിനെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചിട്ടപ്പോള്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗികള്‍ മരണപ്പെടുന്ന സാഹചര്യവുമുണ്ടായി. ജില്ലയിലെ ചികിത്സാ രംഗത്തെ കുറവുകള്‍ ബോധ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ചില പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും നേരത്തെ അനുവദിച്ചവ ഊര്‍ജ്ജിതമായി നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് എല്ലാം മന്ദഗതിയിലായി.
ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ മെഡിക്കല്‍ കോളേജ് യുഡിഎഫ് സര്‍ക്കാര്‍ തറക്കല്ലില്‍ ഒതുക്കിയെങ്കില്‍ തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യുകയും കോളേജിനാവശ്യമായ തസ്തികകള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും ജനങ്ങള്‍ക്ക് ഉപകരിക്കുന്ന വിധത്തില്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തന സജ്ജമായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് ജില്ലയ്ക്ക് അനുവദിച്ച 60 കോടിയോളം രൂപയില്‍ നിര്‍മ്മിച്ച ടാറ്റാ കോവിഡ് ആശുപത്രിയും ഇന്ന് ജില്ലയിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ല. ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷം പിന്നിട്ടിട്ടും കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയില്‍ ചികിത്സ നടക്കുന്നില്ല. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉദ്ഘാടനം നടന്നിട്ടില്ല. ജില്ലാ ആശുപത്രിയിലെ കാത്ത് ലാബ് തുറന്നിട്ടില്ല. ജില്ലാ ആശുപത്രിയില്‍ കണ്ണ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ യൂണിറ്റും വൃക്കരോഗ ചിക്തിസായൂണിറ്റും ഉടനെ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കെട്ടിടവും പൂടങ്കല്ല് താലൂക്കാശുപത്രി കെട്ടിടവും പണിപൂര്‍ത്തിയാക്കാനുണ്ട്. താലൂക്ക് ആശുപത്രികളില്‍ അനസ്തേഷ്യാ വിഭാഗമില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. ഇതിനെല്ലാം അടിയന്തിര പരിഹാരം വേണം. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനംമെച്ചപ്പെടുത്താന്‍ ആരോഗ്യമേഖലയിലെ ഒഴിവുകള്‍ നികത്തുകയും സ്പെഷ്യലൈസ്ഡ് ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ പുതിയ തസ്തികകള്‍ അനുവദിക്കുകയും വേണം.
കാസര്‍കോട് ജില്ലയിലെ പൊതുആരോഗ്യ രംഗത്തെ ഇത്തരം കുറവുകള്‍ പരിഹരിക്കാന്‍ കേരളസര്‍ക്കാര്‍ നടപടികളെടുക്കണമെന്ന് സിപിഐ ജില്ലാ സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. തുളുഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും തൊഴിലാളി ക്ഷേമ ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും ജില്ലയിലെ പൊതുഗതാഗത രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു.
കെ വി സരോജിനിഅമ്മ നഗറില്‍ നടന്ന സമ്മേളനത്തിന്റെ രണ്ടാം ദിവസം സംസ്ഥാന അസി. സെക്രട്ടറിമാരായ സത്യന്‍മോകേരി, അഡ്വ. കെ പ്രകാശ് ബാബു, ദേശീയ കൗണ്‍സിലംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന എക്സിക്യൂട്ടീവംഗം സി പി മുരളി എന്നിവര്‍ അഭിവാദ്യം ചെയ്ത് സാംസാരിച്ചു.
കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍രവീന്ദ്രന്‍, ദേശീയഎക്സിക്യൂട്ടീവംഗം കെ ഇ ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു. പൊതുചര്‍ച്ചയ്ക്കുള്ള മറുപടി ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അവതരിപ്പിച്ചു.
ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍: അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സി പി ബാബു, വി രാജന്‍, കെ വി കൃഷ്ണന്‍, കെ എസ് കുര്യാക്കോസ്, ബി വി രാജന്‍, എം അസിനാര്‍, അഡ്വ. വി സുരേഷ് ബാബു, ജയരാമ കെ, ബി സുകുമാരന്‍, കെ കുഞ്ഞിരാമന്‍, സി കെ ബാബുരാജ്, എന്‍ പുഷ്പരാജന്‍, എം ഗംഗാധരന്‍ തൃക്കരിപ്പൂര്‍, എസ് രാമചന്ദ്ര, അജിത് എംസി, എം കൃഷ്ണന്‍, കെ ചന്ദ്രശേഖരഷെട്ടി, പി ഗോപാലന്‍ മാസ്റ്റര്‍, ഏ ദാമോദരന്‍, കരുണാകരന്‍ കുന്നത്ത്, പി വിജയകുമാര്‍, പി ഭാര്‍ഗവി, മുകേഷ് ബാലകൃഷ്ണന്‍, എം കുമാരന്‍ മുന്‍ എംഎല്‍എ, രാമകൃഷ്ണഷെട്ടിഗാര്‍, സുന്ദരി ആര്‍ ഷെട്ടി, സി ജാനു, ബിജു ഉണ്ണിത്താന്‍, തുളസീധരന്‍ വളാനം, എന്‍ ബാലകൃഷ്ണന്‍, എ രാഘവന്‍കപ്പള്ളി, പി വി തങ്കമണി. ക്യാന്‍ഡിഡേറ്റ് അംഗങ്ങള്‍: രേണുകാഭാസ്‌ക്കരന്‍, എം ശ്രീജിത്, സി വി വിജയരാജ്.
1980ല്‍ ബാലവേദി യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ച സിപി ബാബു 1984 ല്‍ എഐഎസ് എഫ് ജില്ലാ സെക്രട്ടറി 1992 ല്‍ എഐവൈ എഫ് ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. പാര്‍ട്ടി നീലേശ്വരം മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. മലയോര പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പരപ്പ മണ്ഡലം കമ്മറ്റി രുപീകരിച്ചപ്പോള്‍ അതിന്റെ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 2011 ല്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന ജില്ലാ കൗണ്‍സിലിന്റെ അസി. സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. ബികെഎംയു സംസ്ഥാന എക്സിക്യൂട്ടീവംഗം, ജില്ലാ സെക്രട്ടറി പ്രവാസി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്, കാസര്‍കോട് ഡിസ്ട്രിക്റ്റ് റബ്ബര്‍ ആന്റ് കാഷ്യു ലേബര്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. കയ്യൂര്‍ രക്തസാക്ഷി പൊടോര കുഞ്ഞമ്പുനായരുടെ സഹോദരിയുടെ പൗത്രനാണ്. പിതാവ്: പരേതനായ പൊടോര അപ്പൂഞ്ഞിനായര്‍. മാതാവ്: സി പി കാര്‍ത്യായണി അമ്മ. ഭാര്യ: എന്‍ ഗീത(അംഗന്‍വാടി ടീച്ചര്‍). മക്കള്‍: സ്നേഹ ബാബു, അര്‍ദ്ധേന്ദുഭൂഷണ്‍ ബാബു. മരുമകന്‍: ജിതിന്‍.