തീപിടിത്തത്തില്‍ നിന്നും പശുക്കളെ രക്ഷപ്പെടുത്തി; തുണയായത് പൊലീസ് ഉദ്യോഗസ്ഥന്റെ കരുതല്‍ വിളി
കാഞ്ഞങ്ങാട്: വയലില്‍ മേയുകയായിരുന്ന പശുക്കളെ തീ പിടിത്തത്തില്‍ നിന്നു രക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കരുതല്‍ തുണയായി. ഇന്നലെ രാവിലെയാണ് സംഭവം. കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിലേക്കു അപകട മുന്നറിയിപ്പ് നല്‍കി ബേക്കല്‍ കോസ്റ്റല്‍ എ.എസ്.ഐ എം.ടി.പി സൈഫുദ്ദീന്‍ വിളിച്ചതോടെ പത്തോളം പശുക്കളാണ് തീപിടിച്ചുണ്ടാകുന്ന ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ചിത്താരി ചേറ്റുകുണ്ടില്‍ റെയില്‍വേ ട്രാക്കിനു സമീപം പാടത്തില്‍ തീപിടിച്ച സംഭവമാണറിയിച്ചത്. ഇവിടെ നിരവധി പശുക്കളെ മേയാന്‍ കെട്ടിയിരുന്നു. ഏതു നിമിഷവും അവ തീയില്‍ പെടാന്‍ സാധ്യതയുണ്ടെന്നും എങ്ങനെയെങ്കിലും അവയെ രക്ഷിക്കണമെന്നായിരുന്നു […]

കാഞ്ഞങ്ങാട്: വയലില്‍ മേയുകയായിരുന്ന പശുക്കളെ തീ പിടിത്തത്തില്‍ നിന്നു രക്ഷിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കരുതല്‍ തുണയായി. ഇന്നലെ രാവിലെയാണ് സംഭവം. കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിലേക്കു അപകട മുന്നറിയിപ്പ് നല്‍കി ബേക്കല്‍ കോസ്റ്റല്‍ എ.എസ്.ഐ എം.ടി.പി സൈഫുദ്ദീന്‍ വിളിച്ചതോടെ പത്തോളം പശുക്കളാണ് തീപിടിച്ചുണ്ടാകുന്ന ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. ചിത്താരി ചേറ്റുകുണ്ടില്‍ റെയില്‍വേ ട്രാക്കിനു സമീപം പാടത്തില്‍ തീപിടിച്ച സംഭവമാണറിയിച്ചത്. ഇവിടെ നിരവധി പശുക്കളെ മേയാന്‍ കെട്ടിയിരുന്നു. ഏതു നിമിഷവും അവ തീയില്‍ പെടാന്‍ സാധ്യതയുണ്ടെന്നും എങ്ങനെയെങ്കിലും അവയെ രക്ഷിക്കണമെന്നായിരുന്നു ഇതുവഴി ട്രെയിനില്‍ പോയ സൈഫുദ്ദീന്റെ അഭ്യര്‍ഥന. വിളി വന്നയുടന്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.സതീഷ്, ടി.ഒ കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. അപ്പോഴേക്കും അഞ്ചോളം നാല്‍ക്കാലികളെ നാട്ടുകാരായ ഇബ്രാഹിം, കുഞ്ഞബ്ദുല്ല, കുഞ്ഞി മുഹമ്മദ് എന്നിവര്‍ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിരുന്നു. ബാക്കിയുള്ളവയെ സേനയും രക്ഷപ്പെടുത്തി. അതിനിടെ റെയില്‍വേ ട്രാക്കു വരെ തീയെത്തിയതിനാല്‍ സേനയുടെ വാഹനത്തിനു കടന്നുചെല്ലാന്‍ കഴിഞ്ഞില്ല. വാഹങ്ങളില്‍ നിന്നും സമീപ വീടുകളില്‍ നിന്നും വെള്ളമെത്തിച്ചും മണല്‍ വിതറിയും മരച്ചില്ലകള്‍ ഉപയോഗിച്ചുമാണ് തീ പൂര്‍ണമായും അണച്ചത്. മാലിന്യത്തിനു ആരോ തീയിട്ടതാണ് ഇരുപതേക്കര്‍ പ്രദേശം കത്തിയമരാന്‍ കാരണമായത്. ഫയര്‍ ആന്റ് റെസ്‌ക്യു ഓഫിസര്‍മാരായ എച്ച് ഉമേശ്, എച്ച് നിഖില്‍, പി വരുണ്‍, പി.ആര്‍ അനന്ദു, എസ് ശരത്ത്, ഹോംഗാര്‍ഡുമാരായ കെ.പി രാമചന്ദ്രന്‍, പി.രവീന്ദ്രന്‍ സിവില്‍ ഡിഫന്‍സ് അംഗം പ്രദീപ് കുമാര്‍, റെയില്‍വെ കീമാന്‍ ബോസ് ഗുഡിയ നാട്ടുകാരായ അനില്‍, ഓം കാര്‍, പ്രണവ് എന്നിവര്‍ ചേര്‍ന്നാന്നു തീയണച്ചത്.