തെരുവ്‌നായ്ക്കളുടെ പരാക്രമം; ബേക്കൂരില്‍ പശുക്കിടാവിനെ കടിച്ചുക്കൊന്നു
ഉപ്പള: ബേക്കൂരിലും പരിസരത്തും തെരുവ്‌നായക്കൂട്ടത്തിന്റെ പരാക്രമം. വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ കടിച്ചുക്കൊന്നു. മറ്റൊരു പശുക്കിടാവിന് കാലിന് കടിയേറ്റു. ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ അബ്ദുല്‍ ഖാദറിന്റെ പശുക്കിടാവിനെയാണ് കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ പശുക്കിടാക്കളുടെ കൂട്ടക്കരച്ചില്‍ കേട്ടാണ് അബ്ദുല്‍ ഖാദര്‍ പുറത്തിറങ്ങി നോക്കിയത്. എട്ടോളം തെരുവ്‌നായകള്‍ പശുക്കിടാക്കളെ അക്രമിക്കുന്നതാണ് കണ്ടത്. നായക്കൂട്ടത്തെ ഓടിച്ചതിന് ശേഷം നോക്കിയപ്പോഴാണ് ഒരു പശുക്കിടാവിന്റെ കഴുത്ത് ഭാഗത്ത് കടിയേറ്റ് ഇറച്ചി പറിച്ചെടുത്ത നിലയിലും മറ്റൊന്നിന്റെ കാലിന് കടിയേറ്റ നിലയിലും കാണുന്നത്. ബേക്കൂരിലും പരിസരത്തും […]

ഉപ്പള: ബേക്കൂരിലും പരിസരത്തും തെരുവ്‌നായക്കൂട്ടത്തിന്റെ പരാക്രമം. വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ കടിച്ചുക്കൊന്നു. മറ്റൊരു പശുക്കിടാവിന് കാലിന് കടിയേറ്റു. ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ അബ്ദുല്‍ ഖാദറിന്റെ പശുക്കിടാവിനെയാണ് കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ പശുക്കിടാക്കളുടെ കൂട്ടക്കരച്ചില്‍ കേട്ടാണ് അബ്ദുല്‍ ഖാദര്‍ പുറത്തിറങ്ങി നോക്കിയത്. എട്ടോളം തെരുവ്‌നായകള്‍ പശുക്കിടാക്കളെ അക്രമിക്കുന്നതാണ് കണ്ടത്. നായക്കൂട്ടത്തെ ഓടിച്ചതിന് ശേഷം നോക്കിയപ്പോഴാണ് ഒരു പശുക്കിടാവിന്റെ കഴുത്ത് ഭാഗത്ത് കടിയേറ്റ് ഇറച്ചി പറിച്ചെടുത്ത നിലയിലും മറ്റൊന്നിന്റെ കാലിന് കടിയേറ്റ നിലയിലും കാണുന്നത്. ബേക്കൂരിലും പരിസരത്തും തെരുവ്‌നായക്കൂട്ടത്തിന്റെ പരാക്രമം വര്‍ധിച്ചതോടെ നാട്ടുകാര്‍ ഭീതിയിലാണ്. 25ലേറെ വരുന്ന നായക്കൂട്ടം മാലിന്യങ്ങള്‍ തേടിയിറങ്ങുന്നത് പതിവാണ്. ആരെങ്കിലും ഓടിക്കാന്‍ ശ്രമിച്ചാല്‍ പിന്തുടര്‍ന്ന് അക്രമിക്കുന്നത് ഭീതിയുണ്ടാക്കിയിട്ടുണ്ട്. രാവിലെ മദ്രസയിലേക്കും സ്‌കൂളിലേക്കും പോകുന്ന വിദ്യാര്‍ത്ഥികളും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. നടപടി ഉണ്ടാവാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.