പശുകുറുകെ ചാടി; ബൈക്ക് മറിഞ്ഞ് 15 കാരന്‍ മരിച്ചു

ബന്തിയോട്: പശു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 കാരന്‍ മരിച്ചു. ധര്‍മ്മത്തടുക്ക സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ചേവാര്‍ പള്ളിക്ക് സമീപത്തെ ഇബ്രാഹിം ഖലീല്‍-സമീറ ദമ്പതികളുടെ മകനുമായ മുഹമ്മദ് സമീം (15) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു. ചൊവ്വാഴ്ച്ച ആറര മണിയോടെ കയ്യാറിലാണ് അപകടം. റോഡിന് കുറുകെ ചാടിയ പശുവിനെ തട്ടാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സമീമിനെ മംഗളൂരുവിലെ […]

ബന്തിയോട്: പശു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 15 കാരന്‍ മരിച്ചു. ധര്‍മ്മത്തടുക്ക സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും ചേവാര്‍ പള്ളിക്ക് സമീപത്തെ ഇബ്രാഹിം ഖലീല്‍-സമീറ ദമ്പതികളുടെ മകനുമായ മുഹമ്മദ് സമീം (15) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് നിസാര പരിക്കേറ്റു. ചൊവ്വാഴ്ച്ച ആറര മണിയോടെ കയ്യാറിലാണ് അപകടം. റോഡിന് കുറുകെ ചാടിയ പശുവിനെ തട്ടാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സമീമിനെ മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. സഹോദരങ്ങള്‍: യൂസഫ്, മുഹമ്മദ് ഇഷ.

Related Articles
Next Story
Share it